Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Monday, December 4, 2023

Day 4 - പാന്തയോൺ - സ്വർഗ്ഗീയ അനുഭവം

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. 





റോം നഗരത്തിൽ ക്രിസ്തുവിന്റെ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്നതും ഇന്നും അവശേഷിക്കുന്നതുമായ  മൂന്നു കാര്യങ്ങളാണ്, ആപ്പിയൻ വഴി (വിയാ ആപ്പിയ - ബിസി 312), പ്രശസ്ത കുതിരയോട്ട മത്സരസ്ഥലമായിരുന്ന സർക്കസ് മാക്സിമൂസ് (ചീർക്കൊ മാക്സിമോ ബിസി 300), പേഗൻ അമ്പലമായിരുന്ന പാന്തയോണ്‍(ബിസി 27)   എന്നിവ. 

ആപ്പിയൻ വഴി


സർക്കസ് മാക്സിമൂസ് 



പാന്തയോൺ

പാന്തയോൺ 

റോമൻ ശിൽപകലാ വൈഭവത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും  പ്രതിരൂപമായ
 പാന്തയോണ്‍ അമ്പലം ബിസി 27 ൽ മാർക്കുസ് വിസ്പ്സ്യാനുസ് ചക്രവർത്തി നിർമ്മിച്ചുവെന്നാണ് ഭൂരിപക്ഷം ഗവേഷകരും അഭിപ്രായപ്പെടുന്നത്.  എന്നാൽ എ.ഡി 80 ൽ ദൊമിഷ്യൻ ചക്രവർത്തിയുടെ കാലത്തും, എ ഡി 120 ൽ ഹാട്ര്യൻ  ചക്രവർത്തിയുടെ കാലത്തും ഇത് പുനർനിർമിക്കപെട്ടിട്ടുണ്ട്റോമൻ ദേവന്മാർക്കും ദേവതകൾക്കും സമർപ്പിച്ചിരുന്ന ഈ വിജാതീയ അമ്പലം എ ഡി 609-ൽ ഫോകാസ് ചക്രവർത്തി, ബൊനിഫൈസ് നാലാമൻ മാർപാപ്പക്ക്  കൈമാറിയതോടെ  പരിശുദ്ധ അമ്മക്കും സകല രക്തസാക്ഷികൾക്കും സമർപ്പിച്ച ഒരു ദൈവാലയമായിത്തീർന്നു.  

ഒരുപക്ഷേ, മേൽക്കൂര പൂർത്തിയാക്കാത്ത ഒരു ദൈവാലയം ഇന്ന് ചിന്തിക്കുക തന്നെ പ്രയാസമാണ്. എന്നാൽ പാന്തെയോണ്‍ രണ്ടായിരത്തിലധികം വർഷങ്ങളായി ഇപ്രകാരം നിലനിൽക്കുന്നത്തിന്റെ രഹസ്യവും ഇത് തന്നെയാണെന്നാണ് എഞ്ചിനിയർമാർ അഭിപ്രായപ്പെടുന്നത്.  അകത്തുനിന്നും പുറത്തുനിന്നുമുള്ള വായുസമ്മർദ്ദം കെട്ടിടത്തെ താങ്ങി നിർത്തുന്നുവത്രേ. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന  ഈ ദൈവാലയം കണ്ടിട്ട് "ഇത് മനുഷ്യനുണ്ടാക്കിയ രൂപരേഖയല്ല മറിച്ചു  ദൈവദൂതന്മാർ ഉണ്ടാക്കിയതാണ്" എന്ന് വിഖ്യാതനായ മൈക്കിൾ ആഞ്ചലോ അഭിപ്രായപ്പെടുകയുണ്ടായിപാന്തയോണ്‍ സന്ദർശിക്കുന്ന ഒരു വ്യക്തിക്ക് ഇപ്രകാരം  തോന്നിയാൽ അത്ഭുതപ്പെടാനില്ല, കാരണം തുറന്നു കിടക്കുന്ന മുകൾ ഭാഗത്തിലൂടെ സൂര്യപ്രകാശം അകത്തു പ്രവേശിക്കുമ്പോൾ  സ്വർഗ്ഗീയമായ പ്രകാശം ഭൂമിയിൽ പതിക്കുന്നത് പോലുള്ള ഒരു പ്രതീതിയാണു ഉടലെടുക്കുന്നത്.  

പിറവിത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ഉള്ളിലും ഇപ്രകാരം ഒരനുഭവം ഉണ്ടാകുന്നുണ്ട്, ഒരു സ്വർഗ്ഗീയ അനുഭവം. എന്നാൽ അത് പാന്തയൊണിലെ പോലെ ഒരു പ്രതീതിയല്ല മറിച്ചു ഒരു ചരിത്ര സംഭവം വിശ്വാസത്തിന്റെ  കണ്ണുകളിലൂടെ കാണുകയാണ്. സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുവാൻ നമ്മിലൊരുവനായി എളിയവനായി ബെത്ലഹേമിൽ ജനിച്ചവനെ അനുഭവിക്കലാണ്. ഇറ്റലിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെട്ട ഒരു ഗാനമാണ്,  ….താരങ്ങളിൽ നിന്നും ഇറങ്ങിവരുന്ന സ്വർഗ്ഗിയ രാജാവേ…എന്നു തുടങ്ങുന്ന ക്രിസ്ത്മസ് ഗാനം. 



(യുടുബിൽ ഗാനം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)

നമ്മെ സ്വന്തമാക്കാൻ ബെത്ലഹേമിലെ കൊടുംതണുപ്പിൽ ദരിദ്രനായി ജനിച്ച സ്വർഗീയ രാജാവിന്റെ സ്നേഹത്തെയും നിസ്സഹായ അവസ്ഥയെയും വിവരിക്കുന്ന മനോഹരമായ ഒരു ഗാനം. ലോകരക്ഷകനായി വരുന്ന ഇമ്മനുവേലിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയാണ് ക്രിസ്തുമസ്സിനു ഒരുക്കമായുള്ള ഈ ദിനങ്ങൾ. ഞാൻ ലോകത്തിന്റെ പ്രകാശമാണെന്നു അരുൾചെയ്ത മിശിഹായുടെ ജനനത്തിരുന്നളിനു ഒരുങ്ങുവാൻ ഏറ്റവും ആവശ്യമായത് നമ്മുടെ ജീവിതങ്ങളെ ആ പ്രകാശത്തിൽ കാണുക, തിരിച്ചറിയുക, പുനക്രമീകരിക്കുക എന്നതാണ്.  സ്വർഗ്ഗത്തെയും ഭൂമിയെയും ഒരുമിപ്പിക്കുന്ന സ്വർഗ്ഗിയ പ്രകാശത്താലും ദൈവസ്നേഹത്താലും നമ്മുടെ ഹൃദയങ്ങൾ നിറയട്ടെ

…………………………………….ദൈവസ്നേഹം………………………………..

…തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാൻ 3/16 )


മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.


Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità


Day 3 - മൈക്കൾ ആഞ്ചലോ -പിയെത്ത




No comments: