Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Friday, December 1, 2023

Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു.







 

ചരിത്രം ഉറങ്ങുന്ന റോം നഗരം ഈ ഡിസംബർ മാസത്തിൽ കൂടുതൽ  സുന്ദരമാവുകയാണ്. ആൽപ്സ് പർവ്വത നിരകളെ തഴുകിയെത്തുന്ന ശിതക്കാറ്റും റോമൻ ഹൃദയ സ്പന്ദനങ്ങൾ  അനുഭവിച്ച് ഒഴുകുന്ന ടൈബർ നദിയും ദീപാലങ്കാരങ്ങളാൽ പ്രശോഭിതമായ വഴിയോരങ്ങളും തെരുവീഥികളിൽ ഉയരുന്ന വർണ്ണശബളമായ ക്രിസ്തുമസ്സ് ഓഫർ പരസ്യങ്ങളും വത്തിക്കാൻ ചത്വരത്തിൽ ഒരുങ്ങുന്ന പടുകൂറ്റൻ പുൽക്കൂടും ഒബ്ലിസ്കിനോട് ഉയരത്തിൽ കിടപിടിക്കുന്ന ക്രിസ്തുമസ് ട്രിയുമെല്ലാം അതിലേക്കു വിരൽ ചൂണ്ടുന്നു. 



 കൊളൊസ്സെയം 



റോമൻ ചരിത്രത്താലുകളിൽ സുവർണ്ണ ലിപികളിൽ കോറിയിട്ടിരിക്കുന്ന കൊളൊസ്സെയത്തിൽ നിന്നും തുടങ്ങാം ഈ എളിയ ക്രിസ്തുമസ്സ് ചിന്തകൾ. റോമൻ സംസ്കാരത്തിന്റെ തന്നെ പ്രതിബിംബമായാണ് എല്ലാവരും കൊളൊസ്സെയത്തെ കാണുന്നത്. നീറോ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുത്ത വെസ്പാസ്യൻ ചക്രവർത്തിയുടെ (ഭരണകാലം എ.ഡി. 69 - 79)മനസ്സിൽ ഉദിച്ച ആശയമാണ് ഉല്ലാസിത്തിനായുള്ള ഒരു വലിയ ആംപിതീയട്ടർ.  അദ്ദേഹത്തിൻറെ പിൻഗാമിയായ റ്റിറ്റസ് ചക്രവർത്തി എ.ഡി. 80 ൽ അത് പൂർത്തിയാക്കി റോമൻ ജനത്തിനായി തുറന്നു. കൊളൊസ്സെയത്തിന്റെ ചരിത്രത്തെക്കാൾ ഉപരി അതിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതെയെ ക്കുറിച്ചു എഴുതുവാനാണ് ആഗ്രഹിക്കുന്നത്. കൊളൊസ്സെയത്തിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതയാണ് തുറന്നുകടക്കുന്ന, വായുസഞ്ചാരമുള്ള അനേകം വിശാലമായ വാതിലുകളും ജനലുകളും. ആരുടെ മുന്പിലും കൊട്ടിയടക്കപെടാത്ത, എല്ലാവരെയം ഉൾകൊള്ളുന്ന ഒരു ഹൃദയം പോലെ. 

പരിശുദ്ധ അമ്മയും ഇതുപോലെയായിരുന്നു, ദൈവിക ഇടപെടലിന് സ്വയം തുറന്നുകൊടുത്തവൾ, പരിശുദ്ധാത്മാവിനു ഹൃദയത്തിൽ വാസം നൽകിയവൾ, മിശിഹാ തന്പുരാനെ ഉദരത്തിൽ വഹിച്ചവൾ.  ദൈവത്തിന്റെ മുൻപിൽ ഹൃദയം തുറന്നു സ്ത്രോത്രഗീതം ആലപിച്ചു, "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു…"(ലൂക്കാ 1:46-48) പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങളിൽ അത്യാവശ്യമായി കരുതേണ്ട ഒന്ന് അത് തന്നെ - തുറവിയുള്ള ഹൃദയംദൈവത്തിലേക്കും സഹോദരങ്ങളിലേക്കും ഒരേപോലെ തുറവിയുള്ള ഒരു ഹൃദയം.







No comments: