Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Sunday, December 3, 2023

Day 3 - മൈക്കൾ ആഞ്ചലോ -പിയെത്ത

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു.


ർവ്വകലാവല്ലഭനായ (ശില്പി, ചിത്രകാരൻ, കവി..) മൈക്കൾ ആഞ്ചലോയെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. അദ്ദേഹത്തിൻറെ മാസ്റ്റർ പീസായ 'പിയെത്ത' എന്ന അതിനനോഹര ശിൽപം കാണുവാനും വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിലെ അദ്ദേഹത്തിൻറെ ചുവർചിത്രങ്ങളായ അന്ത്യവിധിയും മനുഷ്യസൃഷ്ടിയും കാണുവാൻ ആയിരങ്ങളാണ് അനുദിനം വത്തിക്കാനിൽ എത്തുന്നത്.  ഒരു ശിൽപി തന്റെ കൊത്തുപണി ആരംഭിക്കുന്നതിന് മുൻപ് തന്നെ മനസ്സിലും വസ്തുവിലും ഒരു രൂപം കാണുന്നു. മൈക്കൾ ആഞ്ചലോയും അപ്രകാരമായിരുന്നു, യാതൊരു ആകാര ഭംഗിയുമില്ലാതിരുന്ന  കറാര മാർബിളിൽ 'പിയെത്ത'യുടെ രൂപം കാണുകയും തന്റെ കരകൌശലവിദ്യയിലൂടെ അത് പൂർണ്ണമാക്കുകയും ചെയ്തു. 



പിറവിത്തിരുന്നാളിന് ഒരുങ്ങുന്പോൾ നമ്മുടെ ഉള്ളിലും ഏകദേശം ഇതുപോലെയുള്ള ഒരു സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു. പുൽകൂടിൽ പിള്ളകച്ചയിൽ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിൽ  ലോകരക്ഷകനായ ദൈവപുത്രൻ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു സ്വീകരിക്കുവാൻ മനസ്സിനെയും ഹൃദയത്തെയും  ഒരുക്കുകയാണ് അതിനു വേണ്ടത്. ഇവിടെ കൊത്തുപണികൾ നടത്തേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. 

ഇസ്രയേൽ ജനം പ്രതിക്ഷിച്ചിരുന്നത് സർവ്വ പ്രതാപത്തോടും കൂടി അവരെ രക്ഷിക്കാൻ വരുന്ന ഒരു രാജാവിനെയാണ്. ബെത്ലഹേമിൽ ദരിദ്രനായി ജനിച്ച ഒരു ശിശുവിൽ ദൈവപുത്രനെ കാണുകയെന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നാൽ നമ്മുക്ക് ഇന്ന് അത് സാധ്യമാകുന്നത് നമ്മുടെ കഴിവിലൂടെയല്ല മറിച്ചു  പരിശുദ്ധാത്മാവിന്റെ ദാനമായ വിശ്വാസത്തിലൂടെയാണ്. നമ്മൾ വിശ്വാസത്തിൽ എത്രമാത്രം വളർന്നുവെന്ന് വിചിന്തനം ചെയ്യുവാനുള്ള ഒരവസരം കൂടിയാകട്ടെ പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങൾ. 

…………………………………….വിശ്വാസം…………………………………….

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്. (ഹെബ്രായർ 11 / 1 )


Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.


Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità

No comments: