Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Wednesday, April 16, 2014

സിസ്റർ ക്രിസ്റ്റിന വീണ്ടുമെത്തുന്നു


മാർച്ച് 19 - ഇറ്റലിയിലെ റായി 2 ചാനലിന്റെ ടാലെന്റ്റ്‌ ഷോയിലേക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി കടന്നു വന്നു. സഭാവസ്ത്രം ധരിച്ചു  തങ്ങളുടെ മുന്നിൽ പാടിത്തകർത്ത വ്യക്തിയോട് ശരിക്കും കന്യസ്ത്രീയാനൊ എന്ന് പോലും ചോദിക്കാൻ വിധികർത്താക്കളിൽ ഒരാൾ മടിച്ചില്ല. റോമിലെ ബസുകളിലും ചുവരുകലിലുമെല്ലം പരസ്യങ്ങളുടെ അതിപ്രസരം നടത്തി തങ്ങളുടെ ടാലെന്റ്റ്‌ ഷോയെ എങ്ങനെയേലും  പച്ചപിടിപ്പിക്കാൻ ഇറങ്ങിയ റായി ചാനലുകാർ അക്ഷരാർഥത്തിൽ ഞെട്ടി, ഒരു ചിലവുമില്ലാതെ  തങ്ങളുടെ പ്രോഗ്രാമിനെ ഇറ്റലിയിൽ മാത്രമല്ല ലോകം മുഴുവൻ നിമിഷ നേരങ്ങൾ കൊണ്ട് ഒരു കന്യകസ്ത്രീ എത്തിച്ചിരിക്കുന്നു. സോഷ്യൽ നെറ്റ്വർക്കുകളുടെയും ഡിജിറ്റൽ മീഡിയകളുടെയും ഈ കാലത്ത് യുടുബിൽ വൈറലായ വീഡിയൊ കണ്ടത് 45 മില്ല്യൻ പ്രാവശ്യം. (കടപ്പാട് - അവ്വെനിരെ പത്രം)

സിസ്റർ ക്രിസ് എന്ന് വിളിക്കപ്പെടുന്ന ക്രിസ്റ്റിനാ ഇന്ന് വൈകുന്നേരം വീണ്ടും എത്തുകയാണ്.  64 മത്സ രാര്ത്തികളോട് മാറ്റുരച്ചുവേണം ഇനിയുള്ള കടന്പ കടക്കുവാനെങ്കിലും തന്റെ ലക്ഷ്യം അതിലെല്ലാമുപരി ദൈവം ദാനമായി നൽകിയ കഴിവ് സുവിശേഷവല്കരണത്തിനു ഉപയോഗിക്കുക എന്നതാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. 

ഇറ്റലിയിൻ ദ്വീപായ സിസിലിയിലെ കൊമിസോയിൽ ജനിച്ച സിസ്റ്റർ ക്രിസ് തന്റെ ദൈവവിളിയെപറ്റിയും തിരുകുടുംബത്തിന്റെ ഒർസൊലിൻ സന്യാസ സമൂഹത്തിൽ ചെര്ന്നതിനെപ്പറ്റിയും  പറയുന്നത് സംഗിതത്തോട് ബന്ധപ്പെടുത്തിയാണ് "ഒരു വേദിയിൽ എനിക്ക് ദൈവവിളി ലഭിച്ചു, മറ്റൊരു വേദിയിൽ ദൈവത്തെ കണ്ടെത്തിയതിലുള്ള സന്തോഷം ഞാൻ അറിയിക്കുന്നു". 

അകൌണ്ടിങ്ങിൽ ഡിപ്ലോമ എടുത്ത് കോൾ സെന്ററിൽ ജോലി ചെയ്തു യുണിവേർസിറ്റി പഠനം മുൻപോട്ടു കൊണ്ടുപോകുംപോളാണ് ഒർസൊലിൻ സന്യാസിനിമാർ നടത്തുന്ന റോമിലെ സ്റ്റാർ റോസ് അകാടെമിയിൽ ചേർന്ന് സംഗിതം പഠിക്കുവാനുള്ള ആഗ്രഹം ക്രിസ്റ്റീനയിൽ  ഉടലെടുക്കുന്നത്, സുവിശേഷവല്കരനത്തിനു ആവശ്യമായ കലാകാരന്മാരെ വാർത്തെടുക്കുന്ന അകാഡമിയിൽ സംഗീതത്തിലുള്ള പ്രാവീണ്യത്തോടൊപ്പം സന്യാസ ജീവിതത്തിലെക്കുള്ള ആഗ്രഹവും അവളിൽ ജനിച്ചു. ക്രിസ്ടിന ഒർസൊലിൻ സന്യാസ സമൂഹത്തിൽ ചേരുന്നു എന്ന വാർത്ത, അവളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ സഹപാഠികൾ ഞെട്ടലോട്കൂകൂടിയാണ്  സ്വികരിച്ചത്. 'നിന്റെ കഴിവിനെ നശിപ്പിക്കരുത്' എന്നാണു അവരിൽ പലരും അതിനോട് പ്രതികരിച്ചത്. എന്നാൽ തന്റെ ജീവിതവും കഴിവും ദൈവത്തിനായി സമർപ്പിച്ച  ക്രിസ്റ്റിന തന്റെ തീരുമാനത്തിൽ നിന്നും ഒട്ടും പിന്നോട്ട് പോയില്ല.

സംഗീതത്തിലുടെ ഒരേസമയം ദൈവത്തെ സ്തുതിക്കുവാനും അവിടുത്തെ സ്നേഹത്തിലേക്കു അനേകം ഹ്രദയങ്ങളെ അടുപ്പിക്കുവാനും സാധിക്കുമെന്ന് ബ്രസീലിലെ സാൻ പൌളോയിൽ നൊവിഷ്യെറ്റ് സമയത്ത്  ക്രിസ്റ്റിന തിരിച്ചറിഞ്ഞു. ബ്രസീലിൽ നിന്നും ഇറ്റലിയിൽ തിരിച്ചെത്തി തന്റെ സഭാവസ്ത്ര സ്വീകരണത്തിനു ശേഷം,  റോമ രൂപത, 2013 ജുണിൽ  നടത്തിയ ഗുഡ് ന്യൂസ് ഫെസ്റിവലിൽ, സ്വയം എഴുതി, സംഗീതം നല്കിയ  "നിന്റെ സ്വരമില്ലതെ" എന്ന ഗാനത്തിലൂടെ വിജയിയായി. ഇടവകളിൽ യുവാക്കളുടെ ഇടയിൽ സുവിശേഷ പ്രഘോഷണം നടത്തുന്നതിനു ഉതകുന്ന ഗാനങ്ങളുടെ മത്സരമായിരുന്നു അത്. യുടുബിലുടെയും ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ അപ്രതീക്ഷിതമായി ഇറ്റലിയിലെ പ്രധാനപ്പെട്ട ചാനലായ റായിയുടെ ടാലെന്റ്റ്‌ ഷോയിലേക്ക് സിസ്റർ ക്രിസിനു ക്ഷണം ലഭിക്കുകയായിരുന്നു. സിസ്റ്റർ ക്രിസ്റ്റീന ക്ഷണം ആദ്യം നിരസിച്ചെങ്കിലും തന്റെ സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ പ്രോത്സാഹനവും "സന്യസ്തർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പ്രചോദനമാവുകയും റായി ചാനലിന്റെ ടാലെന്റ്റ്‌ ഷോയിൽ പങ്കെടുക്കുകയായിരുന്നു. ഇറ്റലി വൊയിസിന്റെ രണ്ടാം റൌണ്ടായ 'ബാറ്റിൽ റൌണ്ടിൽ' 64 മറ്റ്സരാർതികലുന്ടെങ്കിലും ക്രിസ്റ്റീനയുദെ എതിരാളി ലുണയാണ്. ഇവർ ഒരുമിച്ചു പാടുന്ന "Girls just want to have fun"  എന്ന ഗാനത്തിലെ ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് (16 ഏപ്രിൽ) ജഡ്ജസ് വിധി പ്രഖ്യാപിക്കുന്നത്. ബാറ്റിൽ റൌണ്ടിൽ മാറ്റുരക്കുന്പോൾ സിസ്റ്റർ ക്രിസ്ടിനക്ക് പറയാനുള്ളത് ഇതാണ് "എനിക്ക് വേണ്ടിയുള്ള   നിങ്ങളുടെ പ്രാർത്ഥന തുടരുക,  അതുവഴി എന്നെ താങ്ങി നിർത്തുക".

rai 2 CHANNEL -16/04/2014  21:10 (ITALIAN TIME)




സിസ്റ്റർ ക്രിസ്റ്റിനയുടെ കഴിവിനെപ്പറ്റി ഒട്ടും സംശയം ഇല്ലെങ്കിലും voice italy-യിലെ പ്രകടനം ഇഷ്ടപ്പെടുന്നുവെങ്കിലും    മനസ്സില് കടന്നു വന്ന ഏതാനും ചോദ്യങ്ങൾ  കൂടി പങ്കുവെക്കുന്നു….

1. സിസ്റ്റർ ക്രിസ്റ്റിന ഒരു കന്യാസ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്രയധികം പബ്ലിസിറ്റി കിട്ടുമായിരുന്നോ? 

2. ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും ടാലെന്റ്റ്‌ ഷോയിൽ തുടരേണ്ട ആവശ്യമുണ്ടോ …ഉടനെ തന്നെ സുവിശേഷപ്രഘോഷണത്തിനാവശ്ശ്യ്മായ ഗാനങ്ങളിലേക്ക് കടക്കുന്നതല്ലേ നല്ലത്? അത് റോക്ക് സ്റ്റൈലിൽ തയ്യരക്കിയാനെങ്കിൽ പോലും.(jesus youth പോലുള്ള കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങൾ, യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രഘൊഷണത്തിനായി അപ്രകാരം ചെയ്യുന്നുണ്ട് )

3. ഒരു പക്ഷെ സിസ്റ്റർ ക്രിസ്റ്റീനായെക്കാൾ കഴിവുള്ള ഒരു വ്യക്തി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ടായിരിക്കാം അല്ലെങ്കിൽ ഇനി ഉണ്ടായെന്നിരിക്കാം. റേറ്റിങ്ങിനു പ്രാധാന്യം കൊടുക്കുന്ന ചാനൽകാരുടെ അതിബുദ്ധി ഒരു പക്ഷെ കഴിവിനേക്കാൾ കൂടുതൽ പ്രശസ്തിക്കു പ്രാധാന്യം കൊടുത്തെന്നു വരുകില്ലേ?





No comments: