Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Tuesday, April 21, 2020

‘നിത്യനഗരം’ അഥവാ ‘അനശ്വരനഗരം’


നിത്യനഗരം’ അഥവാ അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോം നഗരംഅതിന്റെ 2773-)ം ജന്മദിനം ഇന്ന്ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്.
പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മാർക്കോ ടെറെൻത്സിയോ വറോണെ (116-27 BC), അദ്ദേഹത്തിന്റെ സുഹൃത്ത്ലൂച്ചോ തരുസിയോ നടത്തിയ ജ്യോതിഷശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ച തീയതിയാണിത്. റിയ സിൽവിയയുടെയും ചൊവ്വാദേവന്റെയും മക്കളായ ഇരട്ട സഹോദരങ്ങളായ റോമൊളോയും റെമോയും തങ്ങളുടെ അമ്മയാൽ ടൈബർ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ടുവെന്നുംതുടർന്ന് ഒരു ചെന്നായുംപിന്നീട് ഫൗസ്തോളോ എന്ന ആട്ടിടയനും അദ്ദേഹത്തിൻറെ ഭാര്യയും അവർക്ക് സംരക്ഷണമേകി വളർത്തിയെന്നും ഈ ഐതിഹ്യത്തിൽ വിവരിക്കുന്നു. കൂടാതെനഗരനിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ റോമൊളോ തൻറെ ഇരട്ട സഹോദരനെ കൊലപ്പെടുത്തിയെന്നുംപിന്നീട് തൻറെ പ്രവൃത്തിയിൽ ദുഃഖിതനായിസഹോദരനായ റെമോയുടെ ഓർമ്മക്കായി താൻ രൂപകൽപനചെയ്ത നഗരത്തിന്, 'റോമാഎന്ന് പേര് റോമൊളോ നല്കിയെന്നും ഈ ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. 
മറ്റൊരു പാരമ്പര്യമനുസരിച്ച്ടൈബർ നദി എത്രൂസ്കൻ ഭാഷയിൽ റുമോൺ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നുംഅതിൽ നിന്നും നഗരത്തിന് ആ പേര് ലഭിച്ചെന്നും പറയപ്പെടുന്നു. റോമൊളോയെയും റെമോയെയും പാലൂട്ടി വളർത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന ചെന്നായയിൽ നിന്നുമാണ് റോമിന് പേര് വന്നത് എന്നതാണ് വേറൊരു പാരമ്പര്യമനുസരിച്ച് പറയുന്നത്. കാരണം സ്തനത്തിന് എത്രൂസ്കൻ ഭാഷയിൽ റൂമാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരട്ടസഹോദരങ്ങളെ ഒരു ചെന്നായ പാലൂട്ടുന്ന രീതിയിൽ രൂപകല്പ്ന ചെയ്ത റോമിലുളള പ്രതിമറോമൻ ചരിത്രത്തിന്റെ സ്മരണയായി എല്ലാവരും കരുതിപ്പോരുന്നു. റോമിലെ പ്രശസ്ത ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എ.സ്. റോമായുടെ പതാകയിൽ ഈ ചെന്നായയുടെയുംറോമൊളോ-റെമോ സഹോദരന്മാരുടെയും ചിത്രമുണ്ട്.
ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പാൾറോമിനെ കൂടാതെഇസ്രയേലിലെ ജറുസലേം നഗരവുംജപ്പാനിലെ ക്യോട്ടോ നഗരവും, -നിത്യനഗരം- എന്ന പേരിൽ അറിയപ്പെട്ടിരുന്നുവെന്ന് നമുക്കു കാണുവാൻ സാധിക്കും. എന്നാൽറോം നഗരം മാത്രമാണ് ഇന്നും ആ പേര് നിലനിർത്തുന്നത്. ലാറ്റിൻ കവി ആൽബിയോ തിബുള്ളോയുടെ പ്രസിദ്ധ കൃതിയായ ലെ എലെജിയയിൽ ഇപ്രകാരം എഴുതിയിരിക്കുന്നുഃ “Romulus Aeternae nondum formaverat Urbis moenia”, ..ഇതിനെ വാക്യാർത്ഥത്തിൽ ഇപ്രകാരം തർജ്ജിമ ചെയ്യാം... റോമുലസ് നിത്യ നഗരത്തിൻറെ മതിലുകൾ ഉയർത്തി”. ഇതാണ്റോമുളസ് റോമാനഗരം പണിതു എന്നതിൻറെ തെളിവായി കാണിക്കുന്നത്. എന്നാൽ ഈ പ്രസ്താവനയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വർഷങ്ങളായി വിവിധ സംവാദങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉണ്ടായിട്ടുണ്ട്. എങ്കിലും റോമിലെ പാലറ്റൈൻ കുന്നിലെ ഗവേഷണത്തിൽ നിന്നും ഖനനത്തിൽനിന്നും ലഭിച്ച ഏതാനും തെളിവുകൾ റോമാ നഗരത്തിന്റെ ബി.സി ഏഴാം നൂറ്റാണ്ടിലെ നിർമ്മാണത്തിനെ സാധൂകരിക്കുന്നതാണ്.
നീണ്ട വർഷങ്ങൾക്കുശേഷം, 1870 ഏപ്രിൽ 21 മുതലാണ് റോമിൻറെ ജന്മദിനാഘോഷങ്ങൾ വീണ്ടും പ്രചാരത്തിലായത്. എല്ലാ വർഷവും ഏപ്രിൽ 21നു ഉച്ചയ്ക്ക് നടക്കാറുളള ആഘോഷവേളയിൽറോമിലെ കാമ്പി ദ്ഓലിയോയിലുളള ഗോപുരത്തിന്റെ മണി മുഴക്കുന്ന പതിവുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കൊളോസ്സയവും പാന്തയോണും പോലുളള ശിൽപകലയും വാസ്തുവിദ്യയും സമ്മേളിക്കുന്ന അനേകം സ്മാരകങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്ന നഗരംകത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റിയെ ഉളളിൽ ഒളിപ്പിച്ചിരിക്കുന്ന നഗരംമനോഹരങ്ങളായ ഫൗണ്ടനുകളാലുംവിപുലമായ ചത്വരങ്ങളാലുംവർണ്ണശബളമായ ടൈബർ നദിയുടെ തീരങ്ങളാലും അലങ്കരിക്കപ്പെട്ട നഗരംകത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ മെത്രാനായുളള നഗരംഇറ്റലിയുടെ തലസ്ഥാനനഗരി എന്നിങ്ങനെ വിവിധ രീതിയിൽ പ്രശസ്തമായ റോമിന്റെ ജന്മദിനത്തിന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ വർഷംകൊറോണ വൈറസ് ഭീതിയിൽമാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒഴികെ മറ്റെല്ലാ ആഘോഷങ്ങളും റദ്ദുചെയ്തുകൊണ്ടുളള സന്ദേശത്തിൽറോം മേയർവിർജീനിയ റാജ്ജി ഇപ്രകാരം കൂട്ടിച്ചേർത്തു... പ്രത്യാശയുടെയും ധൈര്യത്തിൻറെയും ഒരു സന്ദേശം അയയ്‌ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഒരുമിച്ച് നമുക്ക് അത് ചെയ്യാൻ കഴിയും. റോമും ഇറ്റലിയും പല ദുരിതങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്ഈ വിഷമകരമായ നിമിഷത്തെയും നമുക്ക് മറികടക്കാൻ കഴിയും”.  
✍️Fr.Mathew (jinto) Muriankary
https://www.mjmcommunications.me

Sunday, April 19, 2020

പുതുഞായറും ദൈവകാരുണ്യ ഞായറും

ഉയിർപ്പു തിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച കത്തോലിക്കാസഭയിൽ വളരെ പ്രധാനപ്പെട്ട ദിവസമായി ആചരിക്കപ്പെടുന്നു. പൗരസ്ത്യ-പാശ്ചാത്യ ഭേദമന്യേ കത്തോലിക്കാസഭയിൽ, അപ്പസ്തോലനായ തോമാശ്ളീഹാക്ക് ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെടുന്നതും, തോമാശ്ളീഹാ 'എന്റെ കർത്താവേ എന്റെ ദൈവമേ' എന്ന് പറഞ്ഞു കൊണ്ട് ഈശോയിലുള്ള വിശ്വാസം പ്രഘോഷിക്കുന്നതും സുവിശേഷ വായനയിൽ ഇന്ന് പ്രത്യേകം ധ്യാനവിഷയമാക്കുന്നു. എന്നിരുന്നാലും തിരുന്നാൾ ആഘോഷത്തിൽ രണ്ടു സഭകളും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. 

പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ-മലബാർ സഭയിൽ, ഈ ഞായറാഴ്ച (പുതുഞായർ) പുതിയ ഞായറാഴ്ച എന്നു വിളിക്കപ്പെടുന്നു. ഉയിർപ്പു തിരുന്നാൾ ദിനം മാമ്മോദിസാ സ്വീകരിച്ചവർ ഈ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പൂർണമായി പങ്കെടുക്കുന്നു എന്ന സവിശേഷത ഈ ദിവസത്തിനുണ്ട്. ഇപ്രകാരം ക്രിസ്തീയ ജീവിതത്തിന്റെ കൗദാശിക അനുഭവം പൂർണ്ണമായും ആരംഭിക്കുന്ന ദിവസമായി ഇതിനെ കാണുന്നതുകൊണ്ടാണ് ഇതിനെ 'പുതുഞായർ' എന്ന് വിളിക്കുന്നത്‌. അതുകൂടാതെ, ഭാരതീയ അപ്പസ്തോലനായ തോമാശ്ളീഹായുടെ ഈശോയിലുള്ള വിശ്വാസത്തെ അനുസ്മരിച്ചുകൊണ്ട്  ഈ ദിവസം തോമാശ്ളീഹായുടെ പേരിലുള്ള ചില ദൈവാലയങ്ങളിലേക്കു തീർത്ഥാടനം നടത്തുന്ന പതിവുമുണ്ട്. ഇപ്രകാരം പ്രധാനപ്പെട്ട ഒന്നാണ്  മലയാറ്റൂർ തീർത്ഥാടന കേന്ദ്രം. തന്റെ  പുനരുത്ഥാനത്താൽ മരണത്തെയും പാപത്തെയും ജയിച്ച ഈശോയോടൊപ്പം വീണ്ടും ജനിച്ചു പാപത്തെ ഉപേക്ഷിച്ചു പുതിയ ജീവിതം നയിക്കാനും  ഈ തിരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നു.

പാശ്ചാത്യ (ലാറ്റിൻ) സഭയിൽ ഈ ഞായറാഴ്ച 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച' എന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സ്വദേശിയായ വിശുദ്ധ ഫൗസ്തീന കൊവാൾസ്‌കായ്ക്കു(1905-1938) 1931 ൽ ലഭിച്ച ഈശോയുടെ ദർശനമാണ് ഈ തിരുന്നാൾ ആചരണത്തിന്റെ ഉറവിടം. ഈശോയുടെ നെഞ്ചിൽ നിന്നും ചുമപ്പും (ഈശോയുടെ തിരുരക്തത്തിന്റെ പ്രതീകം), മങ്ങിയ വെള്ളയും (ആത്‌മാക്കളെ വിശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതീകം) നിറങ്ങളിലുള്ള രശ്മികൾ പുറപ്പെടുന്ന രീതിയിൽ ഉള്ള ഒരു മിശിഹാദർശനമാണ് സിസ്റ്റർ ഫൗസ്റ്റീനക്ക് ലഭിച്ചത്.  ഈ ദർശനത്തിൽ കാണപ്പെട്ട ഈശോയുടെ ചിത്രം വരക്കുവാനും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയായി' ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ആചരിക്കുവാനുമുള്ള ആഹ്വാനം വിശുദ്ധക്ക് ദർശനത്തിൽ ലഭിച്ചു.  മറ്റൊരു ദർശനത്തിൽ കരുണയുടെ പ്രാർത്ഥനകൾ ചൊല്ലുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധ ഫൗസ്തീനായ്ക് വെളിപാട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 'കരുണകൊന്ത' എന്ന പ്രാർത്ഥന കത്തോലിക്കാ സഭയുടെ പ്രാർത്ഥനകളിൽ ഇടം നേടുകയുണ്ടായി. 2000-ജൂബിലി വർഷത്തിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ' സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച' കത്തോലിക്കാസഭയിൽ ഒരു പ്രധാനപ്പെട്ട തിരുന്നാളായി ആഘോഷിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.  ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 ൽ വാഴ്ത്തപ്പെട്ടവനായും 2014 വിശുദ്ധനായും പ്രഖ്യാപിച്ചതും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച'യായിരുന്നു.
അവരുടെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയും വലിയ പ്രാധാന്യത്തോടെ ഈ തിരുനാൾ ആഘോഷിക്കുന്നു. വത്തിക്കാൻ ബസിലിക്കയിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഹോളിസ്പിരിറ്റ് ആശുപത്രിയോട് ചേർന്നുളള ഹോളിസ്പിരിറ്റ് ദൈവാലായത്തിൽ ഇന്നു അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മാർപാപ്പ മുഖ്യകാർമ്മികനാകും. ദൈവകാരുണ്യഞായറാഴ്ച പ്രഖ്യാപിച്ചതിൻറെ ഇരുപതാം വാർഷികം കൂടിയാണ് ഈ വർഷം. 
Video courtesy: Vatican Media, Google Image
✍️Fr.Mathew (jinto) Muriankary

Thursday, April 16, 2020

വിശ്വാസത്തിന്റെ കാവലാൾ






ഏതാനും മാസങ്ങൾ മുമ്പു മാർപാപ്പമാരുടെ വേനൽക്കാല വസതിയായിരുന്ന കസ്റ്റൽ ഗൊണ്ടോൾഫോ സന്ദർശിച്ചപ്പോൾ മാർപാപ്പയുടെ മുറിയുടെ സൂക്ഷിപ്പിക്കാരൻ, ബനഡിക്ട് പതിനാറാമൻ എമിരിത്തൂസ് മാർപാപ്പയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചും എളിമയെക്കുറിച്ചും സ്ഥാനത്യാഗത്തിന്റെ മുമ്പും, ശേഷവുമുളള വേനൽക്കാലവസതിയിലെ മാർപാപ്പയുടെ ദിവസങ്ങളെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. എന്നാൽ, ഇതിനിടയിൽ തന്റെ ശബ്ദം ഇടറുന്നതും കണ്ണുകൾ ഈറനണിയുന്നതും അദ്ദേഹത്തിന് ഒളിപ്പിക്കാനായില്ല. സഭാദർശനങ്ങളിലൂടെയും പാണ്ഡ്യത്യത്തിലൂടെയും സ്ഥാനത്യാഗത്തിലൂടെയും ലോകജനതയുടെ ഹൃദയങ്ങളിൽ ഇടം നേടിയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ തൊണ്ണൂറ്റിമൂന്നാം -------------ജന്മദിനമാണിന്ന്. 1927ലെ ഈസ്റ്റർ രാത്രിയിലാണ് (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിൽ അദ്ദേഹം ജനിച്ചത്. 

ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങർ ആയി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ വിളിച്ചു.  പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ  പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ  കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾസംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു.  

കത്തോലിക്കാസഭയിലെ 265-)o മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കാർഡിനൽ റാറ്റ്സിങ്ങർ, -ബനഡിക്ട് പതിനാറാമൻ- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിൻറെ അർത്ഥം -അനുഗ്രഹിക്കപ്പെട്ടവൻ- എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. 
കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും പരിദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന  ന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം മറ്റൊരാൾക്കായി, സഭയുടെ ഉപരിനന്മയ്ക്കായി ത്യജിച്ചുകൊണ്ട് തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റായത്. 

ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുന്നു.

സ്ഥാനത്യാഗത്തിനുശേഷം കസ്റ്റെൽ ഗൊണ്ടോൾഫോയിലേക്ക് ബനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിൻറെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. ന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്കാസഭക്കുവേണ്ടിയും, അതിന്റെ ഇടയനും ന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയാണ് ബനഡിക്ട് എമിരിത്തൂസ് മാർപാപ്പ.  

Wednesday, April 15, 2020

‘മാർപാപ്പയെ സത്യവിശ്വാസം പഠിപ്പിക്കുന്നവർ’



പ്രിയ സുഹൃത്തുക്കളെ, കൊറോണ വൈറസ് അതിഗുരുതരമായി ബാധിച്ച ഇറ്റലിയുടെ സ്ഥിതി കഴിഞ്ഞ കുറെ ദിവസങ്ങളായി മെച്ചപ്പെടുന്നു എന്നത് വലിയ പ്രത്യാശ നൽകുന്നു. എന്നാൽ, ഇറ്റലിയിലെ കൊറോണവൈറസിൻറെ തേരോട്ടം ആരംഭിച്ചതുമുതൽ പ്രചരിച്ചികൊണ്ടിരിക്കുന്ന കുറെയധികം വ്യാജവാർത്തകൾ ഒരു കുറവുമില്ലാതെ ഇപ്പോഴും വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. അവയിൽ ഏറ്റവും ഗുരുതരമായത്, ഫ്രാൻസിസ് മാർപാപ്പ പരിശുദ്ധ മാതാവിനും മരിയഭക്തിക്കും എതിരെ സംസാരിച്ചു എന്നുളള രീതിയിൽ വീഡിയോ ഉൾപ്പെടുന്ന ഒരു വ്യാജവാർത്തയാണ്. ഈ വ്യാജവാർത്തയെ ചൂണ്ടിക്കാണിച്ച ജോഷി മയ്യാറ്റിലച്ചനും, മോബൻ ചൂരവടിയച്ചനും, സി.സോണിയ തെരേസിനും, ക്ലമൻറെ ഡാമിയനും മറ്റു ബന്ധുമിത്രാദികൾക്കും നന്ദി..

വ്യാജവാർത്തയിൽ പറയുന്നത് ഇപ്രകാരമാണ്,

മാർപാപ്പ ഒരു പ്രത്യേക സന്ദേശം കത്തോലിക്കരെ അറിയിക്കുകയാണ്. മാതാവിനെ ആരാധിക്കുന്നത് തെറ്റാണ്മാതാവ് മരിച്ചുപോയ വ്യക്തിയാണ്യാഥാർഥ്യമായി യേശുവിനെയാണ്  (കർത്താവിനെയാണ്)  ആരാധിക്കേണ്ടത്യേശുവാണ് ദൈവം. ഇപ്പോൾ ഇറ്റലിയിൽ 12500 നു മേൽ മരണം സംഭവിച്ചു കഴിഞ്ഞുമാർപാപ്പ ദിവസവും പ്രത്യേകിച്ച്  ഇറ്റലിക്കുവേണ്ടിയും കൂടാതെ ലോക രാജ്യങ്ങൾക്കുവേണ്ടിയും പ്രാത്ഥിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ദൈവം ഇപ്പോൾ മാർപാപ്പയെ ബോധ്യപ്പെടുത്തിയിരിക്കയാണ്  മരിച്ചിട്ടു ഉയർത്തെഴുന്നേറ്റ യേശുവാണ് ദൈവം എന്ന്. കൂടാതെ ബൈബിളിലെ അവസാന അദ്ധ്യായമായ വെളിപാട് പുസ്തകത്തിൽ യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചു പറയുന്നതും പ്രസ്താവിക്കുന്നുണ്ട്. ഇനിയുള്ള കാലമെങ്കിലും സത്യ ദൈവത്തെ  അറിഞ്ഞു വിശ്വസിച്ചു ആരാധിച്ചു മുന്നോട്ടു പോകുവാൻ കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ

സത്യം പറഞ്ഞാൽ, ഈ പോസ്റ്റ് വായിച്ചിട്ട് ചിരിയാണ് വന്നത്. വ്യാജവാർത്ത അടിച്ചിറക്കിയവരുടെ ഒരു പുതിയ കണ്ടുപിടിത്തമാണ് അതിനു കാരണം... എന്നാൽ ദൈവം ഇപ്പോൾ മാർപാപ്പയെ ബോധ്യപ്പെടുത്തിയിരിക്കയാണ്  മരിച്ചിട്ടു ഉയർത്തെഴുന്നേറ്റ യേശുവാണ് ദൈവം എന്ന്.
അവർ എഴുതിയ ഒരു കാര്യം സത്യമാണ്. കത്തോലിക്കാസഭയുടെ വിശ്വാസപഠനങ്ങളനുസരിച്ച് പരിശുദ്ധ അമ്മയെ ആരാധിക്കുന്നത് തെറ്റാണ്. പക്ഷേ, കത്തോലിക്കാസഭയിൽ മാർപാപ്പയടക്കം വിശ്വാസികളാരും പരിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നില്ല, പകരം വണങ്ങുക മാത്രമാണ് ചെയ്യുന്നത്. 

ഇനി ഈ വീഡിയോയുടെ പിന്നാമ്പുറസത്യങ്ങൾ ഒന്നു പരിശോധിക്കാം. 

ടോണി പാൽമർ എന്ന എവാഞ്ചെലിക്കൽ കരിസ്മാറ്റിക് മൂവ്മെൻറിൻരെ ഭാഗമായ ബിഷപ്പും അർജൻറീനയിലെ ബോണസ് ഐറസ് രൂപതയുടെ തലവനായിരന്ന കർദ്ദിനാൾ ബെർഗോലിയോയും (ഫ്രാൻസിസ് മാർപാപ്പ) തമ്മിൽ നീണ്ട കാലത്തെ പരിചയവും സുഹൃദ്ബന്ധവുമുണ്ടായിരുന്നു. 2014 ൽ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുകുയും ആ സ്നേഹബന്ധം പുതുക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിൽ, അതേവർഷം ഫെബ്രുവരിയിൽ കെന്നേത്ത് കോപ്ലാൻഡ് മിനിസ്ട്രീസിൽ നടക്കുന്ന
പെൻറകോസ്റ്റൽ സഭയുടെ കോൺഫറസിനായി ഫ്രാൻസിസ് മാർപ്പാപ്പയുടെ ഒരു സന്ദേശം അദ്ദേഹം ചോദിക്കുകയുണ്ടായി. അതിനായി, ഫ്രാൻസിസ് മാർപാപ്പ നൽകിയ സാഹോദര്യത്തിൻറെയും, സ്നേഹത്തിൻരെയും, ക്രിസ്ത്യൻ സഭകൾ തമ്മിലുളള ഐക്യത്തിൻറെയും, ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്ന വീഡീയോസന്ദേശം ടോണി പാൽമർ തൻറെ ഫോണിൽ പകർത്തുകയും, പിന്നീട് കെന്നേത്ത് കോപ്ലാൻഡ് മിനിസ്ട്രീസിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും തങ്ങളോട് പ്രാർത്ഥനാസഹായം ചോദിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി കോൺഫറൻസിൽ പങ്കെടുത്തവർ ഒരുമിച്ച് പ്രാർത്ഥിച്ചു.

ഇത്തരത്തിൽ യാതൊരു കുറ്റവും ഇല്ലാത്ത മാതൃകാപരമായ ഒരു വീഡിയോയെ ചില കുത്സിതബുദ്ധിക്കാർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി എഡിറ്റ് ചെയ്തു ലോകമാകെ പ്രചരിപ്പിച്ചു. 
ഇംഗ്ലീഷ് ഭാഷയിൽ വലിയ ഗ്രാഹ്യമില്ലാത്ത ഫ്രാൻസിസ് മാർപാപ്പ തൻറെ വീഡിയോസന്ദേശം തുടങ്ങുന്നത് ഇംഗ്ലീഷിലാണെങ്കിലും അതിനുശേഷം ഇറ്റാലിയൻ ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് മുതലെടുത്തുകൊണ്ട് ഇറ്റാലിയൻ സംസാരിക്കുന്ന ഭാഗത്ത് യഥാർത്ഥ സംഭാഷണവുമായി യാതൊരു ബന്ധവുമില്ലാത്ത തെറ്റായ ഇംഗ്ലീഷ് അടികുറിപ്പ് ചേർത്തുകൊണ്ട് അവർ ആ വീഡിയോയെ വിദ്വേഷത്താൽ നിറച്ചു. 

എന്തുകൊണ്ടാണ് കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നത്?

കൊറോണവൈറസ് എന്ന മഹാമാരി ഇറ്റലിയിൽ അതിഭീകരമായി വ്യാപിച്ചപ്പോൾ റോമിലെ മേരി മേജർ ബസിലിക്കയിലെ വി.ലൂക്കാ സുവിശേഷകൻ വരച്ചു എന്ന് കരുതപ്പെടുന്ന സാലുസ് പോപ്പളി എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിൻറെ മുൻപിൽ ഫ്രാൻസിസ് മാർപാപ്പ മാദ്ധ്യസ്ഥം തേടുകയുണ്ടായി. തൻറെ തെരഞ്ഞെടുപ്പിനുശേഷവും, വിദേശരാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിനു മുൻപും ശേഷവും മാർപ്പാപ്പ ഇത്തരത്തിൽ ഈ ബസിലിക്ക സന്ദർശിച്ച് മാതാവിനോട് മാദ്ധ്യസ്ഥം അപേക്ഷിച്ചിട്ടുണ്ട്.  കൂടാതെ, കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ വത്തിക്കാനിൽ നടത്തിയ പ്രാർത്ഥനയിലും ലൂക്കാ സുവിശേഷകൻ വരച്ചു എന്നു കരുതപ്പെടുന്ന പ്രസ്തുത ഐക്കൺ വണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്നു. ദിവസവും നാല് ജപമാലകൾ ചൊല്ലി പ്രാർത്ഥിക്കാറുളള ഫ്രാൻസിസ് മാർപാപ്പ, ഇപ്പോൾ ഈ ഐക്കൺ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്ന കാര്യംതന്നെ അദ്ദേഹത്തിന്രെ മരിയഭക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്രകാരം, കത്തോലിക്കാസഭയിൽ പരിശുദ്ധ മാതാവിന് നല്കുന്ന വലിയ സ്ഥാനത്തെയും വണക്കത്തെയും ഇഷ്ടപ്പെടാത്ത ചിലർ പഴയ വ്യാജവീഡിയോ വീണ്ടും തപ്പിയെടുത്തു രൂപംമാറ്റി വൈറലാക്കുകയാണ്... ഫ്രാൻസിസ് മാർപ്പാപ്പയെ ആക്രമിക്കുക, വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണകൾ പരത്തുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് പ്രധാനമായും അവർക്കുളളത്. മാർച്ച് മാസം, വി.പത്രോസിൻറെ ചത്വരത്തിൽ നടന്ന പ്രാർത്ഥനയിൽ ആത്മീയമായി പങ്കെടുത്ത ആരും ഈ ചതിക്കുഴിയിൽ വീഴില്ല എന്നു കരുതുന്നു. വാർത്തകളുടെ നിജസ്ഥിതി അറിഞ്ഞ് അവയെ തള്ളാനും കൊളളാനും എല്ലാവരും ശ്രമിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ആ വ്യാജവീഡിയോ വൈറലാവുകയില്ലായിരുന്നു. രണ്ടു വീഡിയോകളിലെയും ഇംഗ്ലീഷ് വിവർത്തനങ്ങളിലുളള വ്യത്യാസം മനസ്സിലാക്കി സത്യം തിരിച്ചറിയുക. മാർപാപ്പയുടെ സന്ദേശത്തിൽ പരിശുദ്ധ അമ്മയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു കാര്യം പോലുമില്ല എന്നതാണ് സത്യം. സന്ദേശത്തിൻറെ മലയാളം വിവർത്തനവും ഇവിടെ ചേർക്കുന്നു.


(മാർപാപ്പ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങുന്നു...)
പ്രിയ സഹോദരി സഹോദരന്മാരെ, ക്ഷമിക്കുക, ഞാൻ ഇറ്റാലിയനിലാണ് സംസാരിക്കുന്നത്. എന്നാൽ ഞാൻ ഇംഗ്ലീഷിലോ ഇറ്റാലിയനിലോ അല്ല, മറിച്ച്, ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്.

(മാർപാപ്പ ഇറ്റാലിയനിൽ സംസാരിച്ചു തുടങ്ങുന്നു...)

ഇത് ലളിതവും കൂടുതൽ ആധികാരികവുമായ ഭാഷയാണ്. ഇതിന് പ്രത്യേകമായ ഒരു ഭാഷയും വ്യാകരണവുമുണ്ട്. കൂടാതെ, ലളിതമായ വ്യാകരണമുളള ഈ ഭാഷയ്ക്ക്, രണ്ട് നിയമങ്ങളുമുണ്ട്: എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക, അതുപോലതന്നെ നിൻറെ അയൽക്കാരനെയും, കാരണം, അവർ നിങ്ങളുടെ സഹോദരനും സഹോദരിയുമാണ്. ഈ രണ്ട്  കാര്യങ്ങൾ പ്രാവർത്തികമാക്കി നമുക്ക് മുന്നോട്ട് പോകാം.


എന്റെ സഹോദരൻസഹോദര മെത്രാൻ, ടോണി പാമറിനൊപ്പമാണ് ഞാൻ ഇപ്പോൾ ഇവിടെയുളളത്, ഞങ്ങൾ വർഷങ്ങളായി സുഹൃത്തുക്കളാണ്. നിങ്ങളുടെ സമ്മേളനത്തെക്കുറിച്ച്, നിങ്ങളുടെ ഒത്തുചേരലിനെക്കുറിച്ച്  അദ്ദേഹം എന്നോട് സംസാരിച്ചു, സന്തോഷത്തോടെ ഞാൻ നിങ്ങൾക്ക് ഒരു ആശംസ അയയ്ക്കുന്നു. സന്തോഷകരവും തീവ്രാഭിലാഷത്തോടെയുമുളള ഒരാശംസയാണിത്. സന്തോഷകരമായ ഒരാശംസയാണിത്, കാരണം, ഏക കർത്താവായ യേശുക്രിസ്തുവിനെ സ്തുതിക്കാനും, പിതാവിനോട് പ്രാർത്ഥിക്കാനും, ആത്മാവിനെ സ്വീകരിക്കാനും നിങ്ങൾ ഒത്തുകൂടിയിരിക്കുന്നു എന്നത് എനിക്ക് സന്തോഷം നല്കുന്നു. കൂടാതെ, കർത്താവ്(ദൈവം) ലോകംമുഴുവനിലും പ്രവർത്തിക്കുന്നുവെന്ന് കാണുന്നതും സന്തോഷം പ്രദാനം ചെയ്യുന്നു. 

തീവ്രമായ അഭിലാഷമുളള ഒരാശംസ കൂടിയാണിത്, കാരണം, അയൽപക്കങ്ങളിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ നമ്മുടെ ഇടയിലും സംഭവിക്കുന്നു. നമ്മുടെ അയൽപക്കങ്ങളിൽ പരസ്പരസ്നേഹത്തോടെ കഴിയുന്ന കുടുംബങ്ങളും, കലഹിക്കുന്ന കുടുംബങ്ങളുമുണ്ട്, ഐക്യത്തിലുളളവയും ഭിന്നിച്ചുനിൽക്കുന്നവയും. നമ്മൾ വേർപിരിഞ്ഞു നില്ക്കുകയാണ്, വേർപിരിഞ്ഞവർ എന്ന വാക്കു ഉപയോഗിക്കാൻ എന്നെ അനുവദിക്കുക. നമ്മൾ വേർപിരിഞ്ഞവരാണ്, കാരണം, നമ്മുടെ പാപങ്ങൾ നമ്മളെ ഭിന്നിപ്പിച്ചു, നമ്മുടെ പാപങ്ങൾ, ചരിത്രത്തിലുടെനീളം സംഭവിച്ച ചില തെറ്റിദ്ധാരണകൾ, കൂട്ടായ പാപത്തിൻരെ ദൈർഘ്യമേറിയ വഴികൾ, ഇവയെല്ലാമാണ്  വേർപിരിച്ചത്. എന്നാൽ ആരിലാണ് നാം കുറ്റം ആരോപിക്കേണ്ടത്? നാമെല്ലാവരും കുറ്റക്കാരാണ്നാമെല്ലാം പാപികളാണ്. ഒരാൾ മാത്രമേ കുറ്റമറ്റവനായുളളു: കർത്താവ് (ദൈവം).




ഈ ഭിന്നിപ്പ് അവസാനിക്കുമെന്നും, നമ്മുടെ ഇടയിൽ കൂട്ടായ്മ ഉണ്ടാകുമെന്നും, ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു.വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നപോലുളള ഒരു ആലിംഗനത്തിനു എനിക്ക് തീവ്രമായ ആഗ്രഹമുണ്ട്. ജോസഫിൻരെ വിശന്നു വലഞ്ഞ സഹോദരന്മാർ, ഭക്ഷണസാധനങ്ങൾ വാങ്ങിക്കുവാനായി ഈജിപ്തിലേക്ക് പോയതായി വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. അവർക്ക് പണമുണ്ടായിരുന്നു, എന്നാൽ അവർക്ക്  അവ ഭക്ഷിക്കാൻ സാധ്യമല്ലായിരുന്നു. ഈജിപ്തിലെത്തിയ അവർ ഭക്ഷണത്തെക്കാൾ ശ്രേഷ്ഠമായത് അവിടെ കണ്ടെത്തി, അവരുടെ സഹോദരനെ കണ്ടുമുട്ടി.  നമുക്കെല്ലാവർക്കും സമ്പത്തുണ്ട്സംസ്കാരത്തിന്റെ പണമുണ്ട് ചരിത്രത്തിന്റെ പണമുണ്ട്നിരവധി സാംസ്കാരികവും മതപരവുമായ സമ്പത്ത്വ്യത്യസ്ത പാരമ്പര്യങ്ങൾ. എന്നാൽ, നമ്മൾ സഹോദരങ്ങളെപ്പോലെ പരസ്പരം കണ്ടുമുട്ടണം, ജോസഫിനെപ്പോലെ, സ്നേഹത്തിൻറെ കണ്ണീരാൽ നമുക്കും ഒരുമിച്ച് കരയണം, പരസ്പരം ഒരുമുപ്പിക്കുന്ന സ്നേഹത്തിൻരെ കരച്ചിൽ.

സന്തോഷത്തോടും തീവ്രാഭിലാഷത്തോടും ഒരു സഹോദരനെപോലെ ലളിതമായ രീതിയിൽ ഞാൻ നിങ്ങളോട് സംസാരിക്കുന്നു. നമ്മളിൽ ഒരു തീവ്രമായ അഭിലാഷം വളർത്താം, കാരണം നമ്മൾ പരസ്പരം കണ്ടുമുട്ടാനും, ആലിംഗനം ചെയ്യാനും, ചരിത്രത്തിലെ ഏക കർത്താവായി, യേശുക്രിസ്തുവിനെ സ്തുതിക്കാനും, അത് നമ്മെ പ്രേരിപ്പിക്കും.

എന്നെ ശ്രവിക്കുന്നതിനും, ഹൃദയത്തിൻരെ ഭാഷയിൽ സംസാരിക്കാൻ എന്നെ അനുവദിക്കുന്നതിനും നിങ്ങൾക്ക് വളരെ നന്ദി. കൂടാതെ, ഞാൻ നിങ്ങളോട് ഒരു ഉപകാരം ചോദിക്കുകയും ചെയ്യുന്നുഃ എനിക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമുണ്ട്, എനിക്കുവേണ്ടി പ്രാർത്ഥിക്കുകഞാൻ നിങ്ങൾക്കായും പ്രാർത്ഥിക്കുന്നുഞാൻ അത് ചെയ്യുംപക്ഷേ എനിക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്നമ്മളെ എല്ലാവരെയും ഒന്നിപ്പിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു. നമ്മൾക്ക് മുൻപോട്ട് പോകാം, ആത്മീയമായി നമുക്ക് ആലിംഗനം ചെയ്യാം, നമ്മൾ സഹോദരന്മാരാണ് കർത്താവ് ആരംഭിച്ച ജോലികൾ പൂർത്തിയാക്കുവാൻ നമുക്കു അവിടുത്തേക്ക് വിട്ടുനൽകാംകാരണം ഇത് ഒരു അത്ഭുതമാണ്ഐക്യത്തിന്റെ അത്ഭുതം ആരംഭിച്ചു കഴിഞ്ഞു.  പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരനും ലാളിത്യം നിറഞ്ഞ മനുഷ്യനുമായിരുന്ന  അലസ്സാൻഡ്രോ മൻസോണി, തൻറെ നോവലിൽ പറയുന്നത് ഇപ്രകാരമാണ്: "കർത്താവ് ഒരു അത്ഭുതം നന്നായി പൂർത്തിയാക്കാതെ ആരംഭിച്ചതായി ഞാൻ ഒരിക്കലും കണ്ടെത്തിയിട്ടില്ല". ഐക്യത്തിന്റെ ഈ അത്ഭുതം ദൈവം പൂർത്തിയാക്കും.

എന്നെ അനുഗ്രഹിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുസഹോദരങ്ങൾ തമ്മിലെന്നപോലെ ഞാൻ നിങ്ങളെയും അനുഗ്രഹിക്കുന്നു, ആലിംഗനം ചെയ്യുന്നു, നന്ദി.


ഇത് വായിക്കുവാനുളള ക്ഷമ കാട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. 

✍️Fr.Mathew (jinto) Muriankary
https://www.mjmcommunications.me
നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. (യോഹന്നാൻ 8:32)

നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. (യോഹന്നാൻ 8:32)

Monday, April 13, 2020

'ട്രാൻസിനു'മപ്പുറത്തുളള ആംസ്റ്റർഡാം കാഴ്ചകൾ


ഫഹദ് ഫാസിലും നസ്രിയ നസീമും പ്രധാനവേഷങ്ങളിലെത്തിയ അൻവർ റഷീദിൻറെ വിവാദചിത്രം ട്രാൻസ് റ്റീയറ്ററികളിലെത്തിയത് ഈ വർഷമാണ്.  നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാം നഗരമദ്ധ്യത്തിലുളള ചുവന്ന തെരുവിലാണ് ചിത്രത്തിൻറെ ക്ലൈമാക്സ് ചിത്രീകരിച്ചത്(എന്നാൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ കലാമികവിൽ ഫോർട്ട് കൊച്ചിയിലാണ് ഇത് ഒരുങ്ങിയത് എന്നതാണ് വസ്തുത - കടപ്പാട് മാതൃഭൂമി ന്യൂസ്) .

വേശ്യാവൃത്തിക്ക് പ്രശസ്തമായ ആ തെരുവിലെ -ഷോ കേസിൽ- തൻറെ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്ന നായകൻ, അവിടെ നിന്നും അവളെ രക്ഷിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ട്രാൻസ് സിനിമയുടെ പ്രമേയമോ അല്ലെങ്കിൽ അതിലെ വിവാദമായ കാര്യങ്ങളോ വിശകലനം ചെയ്യുകയല്ല  ഈ പോസ്റ്റിൻറെ ലക്ഷ്യം.

മനോഹരങ്ങളായ കനാലുകളാൽ ചുറ്റപ്പെട്ട ആംസ്റ്റർഡാം നഗരത്തിൻറെ അപരനാമം -നോർത്തിലെ വെനീസ് - എന്നാണ്.  എന്നാൽ ആ സുന്ദരമായ നഗരം കൂടുതലും അറിയപ്പെടുന്നത് അവിടുത്തെ കുപ്രസിദ്ധമായ ചുവന്ന തെരുവിൻറെ പേരിലാണ്  എന്നത് വളരെ വേദനാജനകമാണ്. സ്ത്രീശരീരത്തെ ഒരു വില്പനചരക്കാക്കി അല്ലെങ്കിൽ ഒരു പ്രദർശനവസ്തുവായി മാത്രം മാറ്റുന്ന ആ തെരുവ് ലോകത്തിന് മുഴുവൻ കളങ്കമാണ്. ആംസ്റ്റർഡാം നഗരത്തിലെ റെഡ് സ്ട്രീറ്റിനുപുറത്തുളള, മനോഹാരമായ കാഴ്ചകളിലേക്കുളള ഒരു യാത്രയാണ് ഈ പോസ്റ്റ്...  
തുടരും..(കോയിക്കൻകോഫ് നെതർലൻഡ്സിലെ തൂലിപ്പുകളുടെ പറുദീസ)

Saturday, April 11, 2020

കുരിശ് പൂക്കുന്ന ജീവിതങ്ങൾ

ജർമ്മനിയിലെ ബോൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഇന്റെർനാഷണൽ മീഡിയ കോൺഫറൻസിൽ കണ്ടുമുട്ടിയ രണ്ടു പേരാണ് നോർത്ത് ഇന്ത്യക്കാരായ ജ്യോതിയും നേഹയും. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജ്യോതി അവിടുത്തെ വിദ്യാഭ്യാസവകുപ്പിലെ മീഡിയാ വിഭാഗത്ത് ഒരു പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു. നേഹയാകട്ടെ ഹംഗറിയിൽ ഫിലിം ബ്രോഡ്കാസ്റ്റിങ്ങിൽ പ്രഗത്ഭ. ഇന്ത്യക്കാരായതുകൊണ്ടാകാം ഞങ്ങൾ മൂന്നുപേരുടെയും ഇടയിൽ ഉടനെതന്നെ നല്ലയൊരു സൗഹൃദം രൂപപ്പെട്ടത്. രണ്ടാം ദിവസം കോൺഫറൻസ് കഴിഞ്ഞ് ബോണിൽ നിന്നും അരമണിക്കൂർ യാത്രാദൂരത്തുളള കൊളോൺ കത്തീഡ്രൽ പളളി സന്ദർശിക്കാൻ തീരുമാനിച്ചു. വളരെ ക്യൂരിയസ് ആയ നേഹക്ക് യാത്രാമധ്യേ അറിയേണ്ടത് എന്റെ ദൈവവിളിയെപ്പറ്റിയും സെമിനാരികാലഘട്ടത്തെപ്പറ്റിയുമായിരുന്നു. ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടതിനാൽ കുറച്ചു കാര്യങ്ങൾ മാത്രമേ ഞാൻ സംസാരിച്ചുളളു. ഈ സമയത്താണ്, ജ്യോതി ടീച്ചർ സംസാരിച്ചു തുടങ്ങിയത്. കത്തോലിക്കാസഭക്കെതിരെ ഉള്ളിലുണ്ടായിരുന്ന മുഴുവൻ രോഷവും അണപ്പൊട്ടി ഒഴുകുന്നപോലെ, ജ്യോതി കത്തിക്കയറി. 
കത്തോലിക്കാസഭക്ക് നേരെ എയ്തുവിട്ട എല്ലാ ശരങ്ങൾക്കും ശക്തിപകർന്നത് കർദ്ദിനാൾ പെല്ലിനെതിരെയുളള ആരോപണങ്ങളായിരുന്നു. ചുരുക്കത്തിൽ, ഓസ്ട്രേലിയയിലെ കത്തോലിക്കാസഭയിലെ തലവനായിരുന്ന കർദ്ദിനാൾ പെല്ല് ഒരു അൾത്താരബാലനെ പീഡിപ്പിച്ചു ജയിലിലാണെന്നും ഓസ്ട്രേലിയയിലെ ഒട്ടുമിക്ക വൈദികരും അത്തരക്കാരാണെന്നുമാണ് ജ്യോതി പറഞ്ഞുവെച്ചത്. സംഭവത്തെപ്പറ്റി വലിയ ഗ്രാഹ്യമില്ലായിരുന്ന എന്നോട് നേഹ അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്, കത്തോലിക്കാസഭയിൽ വീഴ്ചകളുണ്ടായിട്ടുണ്ട്, പക്ഷേ അതിനെ ജനറലൈസ് ചെയ്യരുത് എന്ന് മാത്രം. കത്തോലിക്കാസഭക്കെതിരെ കണക്കില്ലാതെ കുത്തുവാക്കുകൾ പറഞ്ഞുകൊണ്ടിരുന്ന ജ്യോതിടീച്ചറിനെ കാറിൽ നിന്ന് ഇറക്കി വിട്ടാലോ എന്ന് വരെ ഇടയ്ക്ക് ചിന്തിച്ചുപോയി. യാത്രയിലുടെനീളം എന്നെ അലട്ടിയ ചോദ്യമിതായിരുന്നു... എങ്ങനെയാണ് സഭയുടെ ഉത്തരവാദിത്തപ്പെട്ട പദവി വഹിച്ചിരുന്ന വ്യക്തിക്ക് ഇത്രമാത്രം ഹീനമായ ഒരു പ്രവൃത്തി ചെയ്യുവാൻ സാധിക്കുക..അത് സത്യമായിരിക്കുമോ...? എനിക്ക് വലിയ പരിചയമില്ലെങ്കിലും കൊളോൺ കത്തീഡ്രൽ പളളിയിൽ എത്തിയപ്പോൾ ആദ്യമേ പ്രാർത്ഥിച്ചത് കാർഡിനൽ പെല്ലിനുവേണ്ടിയായിരുന്നു. അദ്ദേഹം നിരപരാധിയായിരക്കണമേ എന്നാണ്. 
ദുഃഖവെളളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ലോകമുഴുവനോടുമൊപ്പം കുരിശിന്റെ വഴിയിൽ ആത്മീയമായി പങ്കെടുത്തപ്പോൾ മനസ്സൊന്ന് തെളിഞ്ഞതുപോലെ തോന്നി. കാരണം മറ്റൊന്നുമല്ല, കർദ്ദിനാൾ പെല്ലിന്റെ നിരപരാധിത്വത്തെപ്പറ്റിയും ഒരു വർഷക്കാലം അദ്ദേഹം അനുഭവിച്ച ജയിലിലെ സഹനങ്ങളെപ്പറ്റിയുമുളള വാർത്ത വന്നത് മൂന്ന് ദിവസം മുൻപാണ്. ഇത് അറിഞ്ഞതുമുതൽ പഴയസുഹൃത്തിന് ഇതിനെപ്പറ്റി എഴുതുവാനുളള, പകരം വീട്ടുവാനുളള ഒരാഗ്രഹം ഉടലെടുത്തിരിന്നു. എന്നാൽ, ഇന്നലത്തെ കുരിശിന്റെ വഴിയിലൂടെ മനസ്സിലായത്, കർദ്ദിനാൾ പെൽ, ലോകത്തിൽ അന്യായമായി വിധിക്കപ്പെട്ട്, ജയിലിലടക്കപ്പെട്ട അനേകായിരം നിരപരാധികളുടെ ഒരു പ്രതീകം മാത്രമാണ് എന്നാണ്. കുരിശിന്റെ വഴിയിൽ പ്രതിപാദിച്ചിരുന്ന ഒരു വൈദികൻ അന്യായമായി ജയിലിൽ കഴിഞ്ഞത് പത്ത് വർഷമാണ്, എന്നിട്ടും അദ്ദേഹം തകർന്നില്ല, ദൈവത്തിൽ ആശ്രയിച്ച്, തന്നെ കുടുക്കിയവർക്കുവേണ്ടി പ്രാർത്ഥിച്ച്, പത്ത് വർഷങ്ങൾ നീതിക്കുവേണ്ടി കാത്തിരുന്നു. തടവറയെ അദ്ദേഹം തൻറെ കർമ്മവേദിയാക്കി. തൻറെ സഹതടവുകാരോടൊപ്പം, തന്നെ കുടുക്കിയവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഇത് ഒരു ഓർമ്മപ്പെടുത്തലാണ്, ജയിലലടക്കപ്പെട്ടു എന്ന കാരണം കൊണ്ടു മാത്രം ആരും അപരാധിയാകുന്നില്ല. മറിയകുട്ടി കൊലപാതകകേസിലെ പ്രതിയാക്കപ്പെട്ട് അന്യായമായി തുറങ്കലിലടക്കപ്പെട്ട സഹനദാസൻ ബനഡിക്ട് ഓണംകുളമച്ചന്റെ ജീവിതം ഇതിന് ഒരുദാഹരണമാണ്. ചിലർക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ നീതി ലഭിക്കുന്നു, മറ്റുചിലർക്ക് ഈ ലോകത്തിനോട് വിടപറഞ്ഞതിനുശേഷവും. എങ്കിലും, സ്വർഗ്ഗീയന്യായാധിപന്റെ മുൻപിൽ ഓരോ സഹനങ്ങൾക്കും അവർക്ക് പ്രതിഫലം ലഭിക്കുന്നു. 
ഇറ്റലിയിലെ പാദുവായിലെ 'ദുവെ പലാസ്സി' എന്ന ജയിലിൽ തയ്യാറാക്കപ്പെട്ട ദുഃഖവെളളിയാഴ്ചത്തെ കുരിശിന്റെ വഴിയുടെ വിചിന്തനങ്ങൾ ഹൃദയസ്പർശിയായിരുന്നു, കണ്ണുകളെ ഈറനണിയിക്കുന്നവയായിരുന്നു. ജയിലിൽ അന്യായമായി അടക്കപ്പെട്ടവർ മാത്രമല്ല, ജയിലലടക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സഹനജീവിതങ്ങളും, ജയിലുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്ന ന്യായാധിപന്മാർ, പോലീസുകാർ, റീഹാബിറ്റേഷൻ സെന്റെറിലെ ജോലിക്കാർ, ജയിൽ മിനിസ്ട്രിയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികർ, സന്യസ്തർ, മതാധ്യാപകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം ജീവിതത്തിലെ മാനസികസംഘർഷങ്ങൾ അതിൽ ധ്യാനവിഷയമായി. ഈശോയുടെ കുരിശിനോട് സ്വന്തം ജീവിതസഹനങ്ങൾ ചേർത്ത് വയ്ക്കേണ്ടതിൻന്റെയും അതിൽ നിന്നും പ്രത്യാശയുടെ കിരണങ്ങൾ സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയെ ഓർമ്മിപ്പിച്ച കുരിശിന്റെ വഴി. സഹനങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുന്നവർക്ക്, സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർക്ക്, തങ്ങളുടെ തെറ്റുകളും വീഴ്ചകളും തിരിച്ചറിഞ്ഞ് നന്മയുടെ പാതയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് ഒരുകൈത്താങ്ങാകുവാനുളള, ചെറിയ ആശ്വാസം എങ്കിലും ഏകുവാനുളള ഒരു ആഹ്വാനമായിരുന്ന് അത്. 
കൊറോണവൈറസ് ഭീതിയിൽ നിശബ്ദമായ ലോകത്തിൽ അനേകായിരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും മാർപാപ്പയോടൊപ്പം കുരിശിന്റെ വഴിയിൽ ആത്മീയമായി പങ്കെടുത്തു. ഒരുപക്ഷേ, കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം കുരിശിന്റെ വഴിയിൽ ഇത്രയും വലിയൊരു പങ്കാളിത്തം ഉണ്ടാകുന്നത്. ഹൃദയങ്ങളെ സ്പർശിക്കുവാൻ തക്കവിധം ദീപ്തമാണ് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളിലെയും ധ്യാനവിഷയങ്ങൾ എന്ന് മനസ്സിലാക്കിയതുക്കൊണ്ടായിരിക്കണം യാതൊന്നും കൂട്ടിച്ചേർക്കാതെ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വി.പത്രോസിന്റെ ചത്വരത്തോട് വിടപറഞ്ഞത്. കൂടാതെ, അത് ദുഃഖശനിയുടെ പൂർണ്ണ നിശബ്ദതിയിലേക്കുളള പ്രവേശനം കൂടിയായിരുന്നല്ലോ.
✍️Fr.Mathew (jinto) Muriankary
https://www.mjmcommunications.me
Photo Courtesy- Vatican News, TheNewDaily

Thursday, April 2, 2020

ജനഹൃദയങ്ങളിലെ വലിയമുക്കുവന്മാർ


ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ പ്രധാന ബസ്-ട്രെയിൻ സ്റ്റേഷനായ ടെർമിനിയിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ നീളുന്ന ക്യൂ... കൊറോണക്കാലത്തെ സൂപ്പർമാർക്കറ്റിന്റെ മുൻപിൽ കാണുന്ന ക്യൂ പോലെയായിരുന്നില്ല ഇത്, മറിച്ച് ഒട്ടും അക്ഷമരാകാതെ, പരിഭവങ്ങളില്ലാതെ, പരസ്പരം സഹകരിച്ച് മുന്നേറിയ, ബഹുഭൂരിപക്ഷവും യുവാക്കളടങ്ങിയ ആയിരങ്ങളുടെ ക്യൂ.. അതിന്റെ മറ്റേ തലക്കലുളളത് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരവും അവിടുത്തെ ബസിലിക്കയുടെ മുൻപിൽ പ്രതിഷ്ഠിച്ചിരുന്ന ഒരു ശവമഞ്ചവും. ഈ ക്യൂവിൽ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമൻ തെരുവുകളിൽ കിടന്നുറങ്ങിയ യുവാക്കൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങൾ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേനങ്ങളിൽ നൃത്തം ചെയ്ത, പ്രാർത്ഥിച്ച, ഹൃദയത്തെ സ്പർശിക്കുന്ന സന്ദേശങ്ങൾ നല്കിയ തങ്ങളുടെ സ്വന്തം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളിൽ ജപമാലചൊല്ലി പ്രാർത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങൾ ആക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. കത്തോലിക്കാസഭയിൽ നീണ്ട വർഷങ്ങൾ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിടവാങ്ങിയിട്ട് ഇന്ന് പതിനഞ്ചു വർഷങ്ങൾ തികയുകയാണ്. 
എന്തുകൊണ്ടാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമികളായ കത്തോലിക്കാസഭയിലെ വലിയമുക്കുവന്മാരെ ലോകം ഇത്രമാത്രം സ്നേഹിക്കുന്നതും ആദരിക്കുന്നതും?.
“എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാൻ നിങ്ങൾക്ക് നല്കും” (പാസ്തോരെസ് ദാബോ വോബിസ്) എന്ന് ജറെമിയാ പ്രവാചകനിലൂടെ(3:15) അരുൾചെയ്ത ദൈവം, ലോകത്തിന് സമ്മാനമായി നല്കിയ ഇരുപതാം നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും ഏഴു മാർപാപ്പാമാരുടെ ജീവിതങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം, അതാണ് ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആന്തോണിയോ കവല്ലാരോ എന്ന ഇറ്റാലിയൻ എഴുത്തുകാരൻ ഇൻ തേറിസിലെ തന്റെ ലേഖനത്തിൽ, പന്ത്രണ്ടാം പിയൂസ് മാർപാപ്പയുടെ ജീവിതത്തിൽ നിന്നും എടുത്തുകാണിച്ച ഹൃദയസ്പർശിയായ ഒരു സംഭവം ഇപ്രകാരമാണ്ഃ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്നകാലം, 1943 ജൂലൈ 19 ന് റോമിലെ ഏറ്റവും ജനവാസമുള്ള പ്രദേശങ്ങളിലൊന്നായ സാൻ ലൊറോൻസോയിലും സമീപപ്രദേശങ്ങളിലും ആംഗ്ലോ-അമേരിക്കൻ സൈന്യം നടത്തിയ സംയുക്ത ബോംബാക്രമണത്തിൽ പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും മൂവായിരം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട റോം നഗരം ഒരു ശവപറമ്പായിമാറിയിരുക്കുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞ പന്ത്രണ്ടാം പീയുസ് മാർപാപ്പ, തന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് ആ ദുരന്തഭൂമിയിലേക്ക് അജഗണങ്ങളെ തേടി പിറ്റേന്ന് രാവിലെ ഇറങ്ങി ചൊല്ലുകയുണ്ടായി. അദ്ദേഹത്തിന് താങ്ങായി കൂടെയാണ്ടായിരുന്നതാകട്ടെ അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ജിയോവന്നി ബാറ്റിസ്റ്റ മൊന്തിനി, ഭാവിയിലെ പോൾ ആറാമൻ മാർപാപ്പ. എല്ലാം നഷ്ടപ്പെട്ട് ജീവശവങ്ങളായി മാറിയ സാൻ ലൊറേൻസോയിലെ തന്റെ അജഗണങ്ങളുടെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് കൈകൾ വിരിച്ച് ആകാശത്തേക്ക് നോക്കി നിൽക്കുന്ന പയസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ ചിത്രം ആരെയും കരയിപ്പിക്കുന്നതായിരുന്നു. ആ പ്രവൃത്തിവഴി അദ്ദേഹം ആഗ്രഹിച്ചത് രണ്ടു കാര്യങ്ങളാണ്...തന്റെ മക്കളെ ആശ്ലേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക, ഈശോയുടെ കുരിശിന്റെ പ്രതീകമായി കൈകൾ വിരിച്ചുകൊണ്ട് ദൈവത്തിലേക്ക് അവരുടെ വേദനകൾ സമർപ്പിച്ച് സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിച്ച് ദൈവകാരുണ്യം അപേക്ഷിക്കുക. അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച മാർപാപ്പയുടെ ആ ചിത്രം ഇന്നും മുതിർന്ന തലമുറയിൽപെട്ട നിരവധി പേരുടെ ഹൃദയങ്ങളിൽ അണയാതെ നില്ക്കുന്നു. 
അദ്ദേഹത്തിന്റെ പിൻഗാമിയായ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാകട്ടെ അറിയപ്പെടുന്നതുതന്നെ ‘പാപ്പ ബ്വോണോ’ അഥവാ, “നല്ലവനായ പാപ്പ” എന്നാണ്. പൂർണ്ണചന്ദ്രദിവസമായിരുന്ന 1962 ഒക്ടോബർ 11 ലെ സായാഹ്നത്തിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുടക്കം കുറിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ഒരു പ്രസംഗത്തിൽ, മാർപാപ്പ പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ ഇടം പിടിക്കുകയുണ്ടായി. ആ കൂടിക്കാഴ്ചയിൽ, വത്തിക്കാൻ ചത്വരത്തിൽ തിങ്ങിനിറഞ്ഞ ആളുകളോട് സമാധാനത്തെയും സ്നേഹത്തെയുംകുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. ഈ സന്ദേശത്തിന്റെ അവസാനഭാഗത്ത് എഴുതി തയ്യാറാക്കിയവ മാറ്റിവച്ചുകൊണ്ട് ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞുഃ “നിങ്ങൾ ഇന്ന് ഭവനങ്ങളിൽ തിരിച്ച് ചെല്ലുമ്പോൾ കുട്ടികളെ കാണും, അവർക്ക് ഒരു തലോടൽ നല്കുക, എന്നിട്ട് പറയുക ഇത് പാപ്പായുടെ തലോടലാണെന്ന്”. “കണ്ണീരൊപ്പേണ്ടത് ആവശ്യമെന്നപോലെ ചിലപ്പോൾ ദുഃഖിതരായ ചിലരെ നിങ്ങൾ കാണും, എന്തെങ്കിലും ചെയ്യുക, അവരോട് ഒരു നല്ല വാക്ക് പറയുക, ദുഃഖത്തിന്റെയും കയ്പേറിയ അനുഭവങ്ങളുടെയും നടുവിൽ പാപ്പാ നമ്മോടോപ്പമുണ്ടെന്ന് അവരോട് പറയുക”. 
ലോകത്തെ തന്റെ സ്നേഹത്താലും നന്മയാലും ജ്വലിപ്പിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മധ്യേ വിടവാങ്ങിയപ്പോൾ ആ ദൗത്യം സധൈര്യം ഏറ്റെടുത്തു പൂർത്തിയാക്കിയത് പോൾ ആറാമൻ മാർപാപ്പയാണ്. തങ്ങളുടെ മുൻഗാമികൾ തുടങ്ങിവച്ചവ പൂർത്തിയാക്കുക എന്ന ദൗത്യം ഭംഗിയായി നിർവ്വഹിച്ച അദ്ദേഹം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് 2018 ലാണ്. ലോകത്തിൽ കഷ്ടതയനുഭവിക്കുന്ന വ്യക്തികളുടെ സ്വരമാകുകയും സമ്പന്നരാജ്യങ്ങൾ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകത നിരന്തരം ഉത്ബോധിപ്പിച്ചും സഹോദരസ്നേഹത്തിന്റെ യും മാനവീകതയുടെയും സന്ദേശം ലോകത്തിനു നല്കിയ വ്യക്തിയാണ് പോൾ ആറാമൻ മാർപാപ്പ.
അദ്ദേഹത്തിന് പിൻഗാമിയായി 1978-ൽ തിരഞ്ഞെടുക്കപ്പെട്ട ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ പേപ്പസി ഹ്രസ്വമായിരുന്നു. എന്നാൽ, വെറും മുപ്പത്തിമൂന്ന് ദിവസങ്ങൾക്കുളളിൽതന്നെ അദ്ദേഹം ലോകജനതയുടെ ഹൃദയം കവർന്നു എന്നതിന്റെ തെളിവാണ് “പുഞ്ചിരിയുടെ പാപ്പ” എന്ന് അദ്ദേഹത്തിന് ലഭിച്ച പേര്. ദൈവസ്നേഹത്തെപ്പറ്റി പലപ്രാവശ്യം പ്രതിപാദിച്ചിട്ടുളള അദ്ദേഹം ഒരു പ്രാവശ്യം അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്ഃ നമ്മുടെ ജീവിതങ്ങൾ ഇരുളടഞ്ഞുവെന്ന് തോന്നിയേക്കാം.. എന്നാൽ ആ നിമിഷങ്ങളിലും ദൈവത്തിന്റെ കണ്ണുകൾ നമ്മളെ കാണുന്നുണ്ട്...അവിടുന്ന് പിതാവാണ്, അതിലുപരി മാതാവാണ്..
ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ സഭയിൽ ഉടലെടുത്ത അനാഥത്വം മാറ്റാൻ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തിൽ മാർപാപ്പയായിരിക്കാൻ ഭാഗ്യം ലഭിച്ച കരോൾ വോയ്റ്റീല എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ. 
"എന്റെ ഇറ്റാലിയനിൽ കുറവുകളുണ്ട്, നിങ്ങൾ എന്നെ തിരുത്തുക" എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ ഇറ്റലിക്കാരുടെ ഹൃദയം കവർന്ന പാപ്പായായിരുന്നു അദ്ദേഹം. നീണ്ട ഇരുപത്തിയെട്ട് വർഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവർഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങൾകൊണ്ടും മാർപാപ്പ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. അദ്ദേഹം ലോകയുവജനസമ്മേളനത്തിൽ യുവാക്കൾക്കൊപ്പം നൃത്തം ചെയ്തതിന്റെയും വത്തിക്കാനിൽ വി. മദർ തെരേസയെ സ്വീകരിച്ചപ്പോൾ സ്നേഹചുംബനം നൽകിയതിൻറെയും ചിത്രങ്ങൾ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു. സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് രോഗാസ്വസ്ഥകൾ സമ്മാനിച്ച കഠിനമായ വേദനകൾ ഉളളിലൊതുക്കി മരണത്തിനു മുമ്പായി അവസാനം നടത്തിയ കൂടിക്കാഴ്ചയിൽ വത്തിക്കാൻ ചത്വരത്തിൽ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീർവ്വദിച്ച കാഴ്ച ലോകത്തിന് മുഴുവൻ ഹൃദയഭേദകമായിരുന്നു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം മറ്റൊരാൾക്കായി, സഭയുടെ ഉപരിനന്മയ്ക്കായി ത്യജിച്ചുകൊണ്ട് തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റായത്. ബനഡിക്ട് മാർപാപ്പ സ്ഥാനത്യാഗത്തിനുശേഷം കസ്റ്റെൽ ഗൊണ്ടോൾഫോയിലേക്ക് ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴിത്തിയിരുന്നു. 
പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിൻറെയും പിൻബലത്തിൽ, ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം, തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ്. തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ, വിശ്വാസികളുടെ മുൻപിൽ തലകുനിച്ചു, പ്രാർത്ഥനയും ആശീർവ്വാദവും യാചിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. “പാവങ്ങളുടെ പാപ്പ”യെന്ന അപരനാമം ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹത്തിന് ലോകം സമ്മാനിച്ചു. ബനഡിക്ട് പതിനാറാമൻ മാർപാപ്പ തുടങ്ങിവച്ച തിരുസ്സഭയിലെ മാറ്റത്തിന്റെ കൊടുങ്കാറ്റ് അണയാതെ മുൻപോട്ട് കൊണ്ടു പോകാൻ തനിക്ക് സാധിക്കുമെന്ന് പ്രഥമവർഷം തന്നെ അദ്ദേഹം തെളിയിച്ചു. കൊറോണ വൈറസ് ഭീതിയിൽ ലോകം മുഴുവൻ നിരാശയിലാണ്ടപ്പോൾ, വത്തിക്കാൻ ചത്വരത്തിൽ, ചാറ്റൽ മഴയെ അവഗണിച്ചുകൊണ്ട്, ഏകനായി നടന്നെത്തി, വിശ്വാസത്തിന്റെ ദീപത്തെ ആളിക്കത്തിച്ചു, ലോകത്തിനു ആശ്വാസവും പ്രത്യാശയും നല്കി. 
കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും പരിസ്ഥിതിസംരക്ഷണത്തിനും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, അവർ നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ, തിരുസ്സഭാചരിത്രത്തിലെ ചില ഇരുണ്ടകാലഘട്ടങ്ങളെ ഇവിടെ തമസ്കരിക്കുന്നില്ല. വീഴ്ചകൾ സംഭവിക്കുക മാനുഷികമാണ്. ചരിത്രത്തിൽ സംഭവിച്ച തെറ്റുകളെ തിരുത്തി മുൻപോട്ട് പോകുവാൻ സഭ എക്കാലത്തും ശ്രദ്ധിച്ചിരുന്നു. പ്രഥമ മാർപാപ്പയായ വിശുദ്ധ പത്രോസ് ശ്ലീഹാ തന്റെ വീഴ്ചകളിൽ നിന്നും പാഠം ഉൾകൊണ്ട് ഈശോയിലേക്ക് ഇരട്ടിസ്നേഹത്തോടെ തിരിച്ചെത്തിയ വ്യക്തിയാണല്ലോ. വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഈശോയുടെ വംശാവലിയിലൂടെ കണ്ണോടിച്ചാൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില വ്യക്തികൾ അതിൽ ഇടംപിടിച്ചിരിക്കുന്നതായി കാണാം. അതുപോലെ തന്നെയാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമികളുടെ കാര്യത്തിലും... അത് എന്തുകൊണ്ടാണ് എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ ചിലപ്പോൾ നമുക്കു സാധിച്ചെന്ന് വരില്ല...എല്ലാം ദൈവിക പദ്ധതിയുടെ ഭാഗമായി കാണാനാണ് ആഗ്രഹം.

✍️Fr.Mathew (jinto) Muriankary
https://www.mjmcommunications.me
Courtesy- Pinterest, Google Image; Interrisil ആന്തോണിയോ കവല്ലാരോ എഴുതിയ ലേഖനം ഭാഗികമായി അവലംബിച്ചത്.

Wednesday, April 1, 2020

ഫാ. ജുസപ്പെ ബറോർദെല്ലിക്ക് ബെൽജിയത്തിൽ നിന്നൊരു പിൻഗാമി

കൊറോണ വൈറസ് ബാധിച്ച യുവാവിനായി, ശ്വസനസഹായി മാറ്റിവച്ചുകൊണ്ട് മരണത്തെ പുൽകിയ, ജുസപ്പെ ബറോർദെല്ലി എന്ന ഇറ്റാലിയൻ വൈദികന്റെ കരുതലും ത്യാഗവും ലോകമാധ്യമങ്ങളിൽ വാർത്തയാകുകയും അനേകരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തത് ഏതാനും ദിവസങ്ങൾ മുൻപാണ്. അദ്ദേഹത്തിന് യൂറോപ്പിൽ നിന്നു തന്നെ ഒരു പിൻഗാമിയെ ലഭിച്ചിരിക്കുന്നു. സുസ്സാന്നെ ഹോയ്ലേർട്സ് എന്ന 90 വയസ്സുളള ബെൽജിയം സ്വദേശിയായ സ്ത്രീയാണ് സഹോദരസ്നേഹത്തിന്റെയും ഔദാര്യതയുടെയും പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് പകർന്നു നല്കിയത്. കൊറോണ ബാധിച്ച്മാർച്ച് 20നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുസ്സാന്നെ, "എനിക്ക് ഒരു നല്ല ജീവിതം ലഭിച്ചു, എന്നെക്കാളും പ്രായം കുറഞ്ഞ ആർക്കെങ്കിലും ശ്വസനസഹായി നിങ്ങൾ നൽകുക" എന്ന് പറഞ്ഞുകൊണ്ട്, മാർച്ച് 22നു മരണത്തെ ആശ്ലേഷിച്ചു. യൂറോപ്പിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ബെൽജിയം സ്വദേശിയാണ്. മാർച്ച് 31നു മരണപ്പെട്ട പന്ത്രണ്ടു വയസ്സുകാരിയായ ഈ പെൺകുട്ടിയുൾപ്പടെ ആകെ 828 പേരാണ് ബെൽജിയത്ത് കൊറോണ വൈറസിന് ഇരയായി മരിച്ചത്. ഫാ. ജുസപ്പെ ബറോർദെല്ലിയുടെയും സുസ്സാന്ന ഹോയ്ലേർട്സിന്റെയും ജീവിതമാതൃകകൾ ഓരോ ക്രൈസ്തവനും ഈ നോയമ്പുകാലത്ത് ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു.
Photo Courtesy- Metro News, il Messaggero.it
✍️Fr.Mathew (jinto) Muriankary