Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Wednesday, February 13, 2013

'പരിശുദ്ധാത്മാവും' ലോകമാധ്യമങ്ങളും

റോമന്‍ ചരിത്രത്തിലെ മഹനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെരുവീഥികളുടെ ചുവരുകളെല്ലാം ഇന്ന് വർണ്ണശബളമായിരിക്കുന്നു. ഇറ്റലിയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു പാർലമെൻറ് ഇലക്ഷന് ഒരുക്കമായുളള വിവിധ രാഷ്ട്രീയപാർട്ടികളുടെ ചുവരെഴുത്തുകളാണവ. ഇറ്റാലിയൻ മാധ്യമങ്ങളും ലോകമാധ്യമങ്ങളും ഇവിടുത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളും വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഫെബ്രുവരി മാസം പതിമൂന്നാം തീയതി, തിങ്കളാഴ്ച രാവിലെ സമയം 11:40, ഇറ്റാലിയൻ ഇലക്ഷൻ വാർത്തകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകജനതയെ അമ്പരിപ്പിച്ച ആ വാർത്ത വന്നുഃ ആഗോള കത്തോലിക്കാസഭയുടെ തലവനും റോം രൂപതയുടെ മെത്രാനുമായ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നു. അതിരമ്പുഴ പെരുന്നാളും ഏറ്റുമാനൂർ ക്ഷേത്രോത്സവവും അടുത്തടുത്ത് വന്നാൽ ഒരു ചിന്തിക്കടക്കാരന് എത്രമാത്രം സന്തോഷമായിരിക്കും. ഏകദേശം അതിനോട് ഉപമിക്കാം ഇപ്പോൾ മാധ്യമങ്ങൾക്കുളള സന്തോഷം. വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല. ചുരുങ്ങിയ സമയത്തിനുളളിൽ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരം മാധ്യമപ്രവർത്തകരാൽ നിറഞ്ഞു, മാധ്യമങ്ങൾ വത്തിക്കാൻ വാർത്തകളാലും. അവർ ഇപ്പോഴും വളരെ തിരക്കിലാണ്. അവരുടെ ഈ വ്യഗ്രത പത്രധർമ്മത്തോടുളള ആത്മാർത്ഥതയോ അതോ ഒരു വിപണന തന്ത്രമോ?

മാധ്യമധര്‍മ്മത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് തെറ്റ് കൂടാതെ അറിയിക്കുക, ഉടനെ അറിയിക്കുക, ധാര്‍മ്മികതയും വിശ്വസ്തതയും കൈവിടാതെ അറിയിക്കുക എന്നിവ. പ്രമുഖ ലോകമാധ്യമങ്ങളും ഇറ്റാലിയന്‍ മാധ്യമങ്ങളെപ്പോലെ വളരെ പ്രാധാന്യത്തോടെ ബനഡിക്റ്റ് പാപ്പായുടെ രാജിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കിയും ചിലത് മാറ്റിവച്ചും പാപ്പായുടെ രാജിവാര്‍ത്ത അവര്‍ ഇപ്പോഴും ആഘോഷിക്കുന്നു. വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍  എത്തുന്ന വിദേശികളോടും ഇറ്റലിക്കാരോടും(ചിലര്‍ മാധ്യമങ്ങളില്‍ മുഖം കാണിക്കാനായ് മാത്രം എത്തുന്നവര്‍) അഭിമുഖം നടത്തി പാപ്പായുടെ രാജിവാര്‍ത്തയെപ്പറ്റി ലോകജനതയെ കൂടുതല്‍ ചിന്തിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കൂടാതെ ബനഡിക്റ്റ് പാപ്പായുടെ ജന്മനാടായ ജര്‍മ്മനിയിലെ മാര്‍ക്ട്ടിലേക്കു തങ്ങളുടെ പ്രതിനിധികളെ അയക്കാന്‍പോലും ചില മാധ്യമങ്ങള്‍ മറന്നില്ല എന്നതും വളരെ ശ്രദ്ധേയമാണ്.  

ചിലപ്പോള്‍ പരിശുദ്ധാത്മാവിന്റെ 'ജോലി' തന്നെ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നുവോ  എന്ന് സംശയം തോന്നിക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കര്‍ദ്ദിനാള്‍മാരില്‍ പ്രമുഖരെ തെരഞ്ഞെടുക്കുന്നു, തമ്മില്‍ താരതമ്യം നടത്തുന്നു, അവരുടെ ഗുണദോഷങ്ങള്‍ കണ്ടുപിടിച്ചു എണ്ണിത്തിട്ടപ്പെടുത്തി അവതരിപ്പിക്കുന്നു എന്നുമാത്രമല്ല കോണ്‍ക്ലേവ് കൂടാതെ  തന്നെ വേണമെങ്കില്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തുകളയാം എന്ന് വരെ ചിന്തിക്കുന്ന മാധ്യമങ്ങള്‍ പോലും ഈ കൂട്ടത്തിലുണ്ട് എന്നതാണ് ദയനീയമായ കാര്യം.  ചില മാധ്യമങ്ങള്‍ തങ്ങളുടെ സ്വദേശത്തുനിന്നു ള്ള കര്‍ദ്ദിനാള്‍മാര്‍ക്കും തങ്ങളുടെ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതും ഈ ദിവസങ്ങളില്‍ പതിവായിരിക്കുന്നു.

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗവാര്‍ത്ത പുറത്തുവന്നത് മുതല്‍ ലോകജനത ഒന്നടങ്കം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിലൂടെ തിരുസ്സഭക്ക് ലഭിച്ച ദാനങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയുകയും ചെയയുന്നു. കൂടാതെ ഏതാനും മാധ്യമങ്ങള്‍ ബനഡിക്റ്റ് മാര്‍പാപ്പയുടെ പേപ്പല്‍ കാലഘട്ടത്തെക്കുറിച്ച് ലോകജനതയെ ബോധ്യമുള്ള വരാക്കുന്ന രീതിയില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. എന്നിരിന്നാലും, ഏതാനും കുറച്ചു മാധ്യമങ്ങള്‍ അപ്പോഴും അദ്ദേഹത്തിന്‍റെ കുറവുകള്‍ കണ്ടെത്തുവാനുള്ള വ്യഗ്രതയിലായിരുന്നു. വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവ് ഫാദര്‍ ലോന്പാര്‍ദി തിങ്കളാഴ്ച നടത്തിയ പ്രസ്സ് മീറ്റിങ്ങില്‍ പലപ്പോഴും ഇത് വളരെ വ്യക്തമായിരുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഉന്നയിച്ച ചോദ്യങ്ങളില്‍ യാതൊരു ലോജിക്കും ഇല്ലായിരുന്നു എന്ന് മാത്രമല്ല ചിലപ്പോള്‍ ഉത്തരം കിട്ടിയ ചോദ്യങ്ങള്‍ വീണ്ടും  ആവര്‍ത്തിക്കുന്നതായും കാണപ്പെട്ടു. 


മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ചെറുതാക്കി കാണിക്കുവാനുള്ള ഒന്നല്ല ഈ ലേഖനം. വര്‍ത്തമാന കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വീകാര്യതയും സ്വാധീനവും മറക്കുന്നുമില്ല. കൂടാതെ ബനഡിക്റ്റ് മാര്‍പാപ്പയുടെ സ്ഥാനത്യാഗ വാര്‍ത്ത പുറത്തുവിടാന്‍ ഇറ്റലിയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ 'ആന്‍സ'യുടെ ലേഖകയായ ജൊവാന്ന കാണിച്ച ധൈര്യവും ആത്മാര്‍ത്ഥ തയും അഭിനന്ദാര്‍ഹമാണ്. ലത്തീന്‌ ഭാഷയില്‍ പുറത്തുവന്ന മാര്‍പാപ്പയുടെ സ്ഥാനത്യാഗപ്രഖ്യാപനം, മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും ആദ്യം മനസ്സിലാക്കിയതും മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കിയതും ജോവാന്നയാണ്. 


മാധ്യമധര്‍മ്മം ശരിയായി നടത്തുന്നവര്‍ കുറഞ്ഞുവരുന്നു എന്നത് ഈ കാലഘട്ടം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ധാര്‍മ്മികമായും സത്യസന്ധമായും ഈ ധര്‍മ്മം ചെയ്യുന്നവര്‍ ഒരിക്കലും തിരുസ്സഭയിലെ പരിശുദ്ധാത്മാവിന്റെ 'ജോലി' സ്വയം ഏറ്റെടുക്കുവാന്‍ വ്യഗ്രത കാണിക്കില്ല. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാരെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. സഭയിലെ ഓരോ വിശ്വാസിക്കും തങ്ങളുടെ സഭയിലെ 'രാജകുമാരന്മാര്‍' എന്ന് വിശേഷിക്കപ്പെടുന്ന കര്‍ദ്ദിനാള്‍മാരെക്കുറിച്ച് അറിയുവാന്‍ അവകാശമുണ്ട്‌. എന്നാല്‍ അവരുടെ കുറവുകളും ബലഹീനതകളും എടുത്തുകാട്ടി ഒരു മുന്‍വിധി നടത്തുന്നതും അത് നടത്തുവാന്‍ പ്രേരിപ്പിക്കുന്നതും അത്ര സ്വീകാര്യമല്ല. കൂടാതെ കത്തോലിക്കാസഭ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിനെ എന്നും വലിയ ആദരവോടെയാണ് കണ്ടുപോന്നിരുന്നത്‌  അത് ഇന്നും തുടരുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെമേലും ശ്ലിഹന്മാരുടെമേലും  തീനാവുകളുടെ രൂപത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് തന്നെയാണ് കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിലും പ്രവര്‍ത്തിക്കുന്നത് എന്നതാണ് സത്യം. ആ ദിവ്യമായ സാന്നിധ്യം ആര്‍ക്കും നിഷേധിക്കാനാവില്ല കാരണം ഓരോ കാലഘട്ടത്തിലും അനുയോജ്യരായ മാര്‍പാപ്പമാരെ, ഇടയന്മാരെ ദൈവം തിരുസ്സഭക്കു നല്‍കിയിട്ടുണ്ട്, ഇനിയും നല്‍കും. 


6 comments:

jeevapoorna said...

My dear Jinto,

it is a very timely and competent reflection, which you have made. Thank you for that. It will be good that you bring out such reflections from your vantage position in Rome on important topics of ecclesial life. Congratulations.

Kiliroor achan

EMPTY GLASS said...

Dear Jintoacha,
It's a good venture. Thanks for serving the mother Church with your fingertips. Very good work and continue doing. We all support you.

Aneesh JK

Joshy Mathew said...

Good Job Jinto...

MJM said...

Dear Aneeshacha, thanks for the comment.
Your blog name is very attractive. congratulation.

MJM said...

Thanks Joshy, you are doing a great job in publishing the articles of Powathil Pithav. So we could read it. Thanks a lot.

MJM said...

Dear Kilirooracha,

Thank you very much for your encouraging words. It is a small attempt from my part and hope that I could improve it in the future. And I am very happy to say that you are the first one to comment in my blog.

jinto