Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Saturday, December 2, 2023

Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità

 റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. 







റോം നഗരത്തിന്റെ ഭംഗി ആസ്വദിക്കാനും സംസ്കാരം അറിയുവാനും എത്തുന്ന ഒരു വ്യക്തി ഉറപ്പായും സന്ദർശിക്കേണ്ട  സ്ഥലമാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità ). റോമിലെ സാന്റാ മരിയ ഇൻ കൊസ്മെടിൻ പള്ളിയുടെ സമീപത്തുള്ള ഒരു ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന അതിപുരാതനമായ, മനുഷ്യമുഖത്തോടുകൂടിയ വൃത്താകൃതിയിലുള്ള  ഒരു മാർബിളിനെയാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità - മുകളിൽ ഫോട്ടോയിൽ കാണുന്നത് ) എന്ന് വിളിക്കുന്നത്‌. ഈ മാർബിൾ കഷണത്തെ ചുറ്റിപറ്റി അനേകം ഐതിഹ്യങ്ങൾ റോമിൽ ഇന്നും നിലനിൽക്കുന്നു. മദ്ധ്യകാലഘട്ടം മുതൽ ശക്തിയാർജിച്ച ഒരു ഐതിഹ്യമാണ് അതിൽ കൂടുതൽ അറിയപ്പെടുന്നത്. 

കുടുംബ ജീവിതത്തിൽ പുലർത്തേണ്ട പരസ്പര വിശ്വാസത്തിനും വിശുദ്ധിക്കും കോട്ടം തട്ടുന്ന രീതിയിൽ എന്തെങ്കിലും ഭാര്യയുടെയോ ഭർത്താവിന്റെയോ പക്കൽ നിന്നുണ്ടാവുകയോ ഒരാൾ സമൂഹത്തോടു നുണ പറയുകയോ ആണെങ്കിൽ  അത് തെളിയിക്കുവാൻ നടത്തുന്ന ഒരു കർമ്മമായി, പരസ്യമായിഈ 'സത്യത്തിന്റെ വായ്‌മുഖത്തിൽ' കുറ്റാരോപിതനായ വ്യക്തി  കൈ പ്രവേശിപ്പിക്കേണ്ടിയിരുന്നു. സത്യത്തിനു എതിരായ് എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ മാർബിൾ വായ് അടയപ്പെടുകയും കൈ ചേദ്ദിക്കപ്പെടുകയും ചെയ്യ്മെന്നായിരുന്നു ഐതിഹ്യം.  



പിറവിത്തിരുന്നാളിനു ഒരുങ്ങുന്പോൾ നമ്മളും ഒരു അഗ്നിശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. അത് വിഴുങ്ങുവാൻ ഒരുങ്ങി നില്ക്കുന്ന ഒരു വാഴ്ത്തടത്തിലല്ല മറിച്ചു കരുണയുടെ കുന്പസാരക്കൂട്ടിൽ. കാഠിന്യമേറിയ നമ്മുടെ പാപങ്ങളെ പോലും നിഷ്പ്രയാസം ഉരുക്കിക്കളഞ്ഞു നമ്മെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യത്തിന്റെ മുൻപിൽ   നല്ല ഒരുക്കത്തോടുകൂടിയുള്ള ഒരു കുന്പസാരം. ദൈവത്തിന്റെ ക്ഷമക്ക് അതിരുകളില്ല. "നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല മറിച്ചു  നമ്മളാണ് പലപ്പോഴും ദൈവകാരുണ്യം അപേക്ഷിക്കുവാൻ മടി കാണിക്കുന്നത്" എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ നമുക്കോർക്കാം. നമ്മുടെ പുറം മോടിയേക്കാൾ നമ്മുടെ ഹൃദയത്തെക്കാണുന്ന ദൈവത്തിന്റെ മുൻപിൽ മറച്ചു വയ്‌ക്കാൻ നമ്മുക്കൊന്നുമില്ലല്ലോ.    ഹൃദയത്തിന്റെ തുറവിയിൽ നിന്ന് ഹൃദയ വിശുദ്ധിയിലേക്ക്…. 





നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 
(1 യോഹ. 1/9)


Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.





1 comment: