Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Thursday, April 5, 2018

റോമിലെ ട്യൂലിപ് വസന്തം

റോം, ഇറ്റലി:ലോകത്തിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടുത്തെ സാംസ്‌കാരിക പശ്ചാത്തലങ്ങളും പ്രത്യേകതകളും പഠിക്കുകയും തങ്ങളുടെ സന്ദർശനത്തിന്റെ  ഓർമ്മക്കായി എന്തെങ്കിലും സുവന്യർ കൂടെ കൊണ്ട് പോരുന്നതും പാശ്ചാത്യദേശക്കാരുടെ ഒരു പ്രത്യേകതയാണ്. ഇപ്രകാരം, നെതർലൻഡ്സിലെ കോയിക്കൻഹോഫിലെ ട്യൂലിപ് ഉദ്യാനങ്ങൾ സന്ദർശിച്ച ഇറ്റാലിയൻ  ദ്വിപായ സിസിലിയയിൽ  നിന്നുള്ള 3 സഹോദരങ്ങൾ 'റോമിൽ ഒരു കോയിക്കൻഹോഫ് ഉദ്യാനം' എന്ന  ആശയം  പങ്കുവെക്കുകയും മാർച്ച് മാസം അത് തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സാക്ഷാത്കരിക്കുകയും ചെയ്തു. റോമിന് പുറത്തായി 'പ്രീമ പോർത്ത' എന്ന സ്ഥലത്തു തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പതിനയ്യായിരം ചതുരശ്ര മീറ്റർ ചുറ്റളവിൽ 75 വകഭേദങ്ങളിൽ 300000 ട്യൂലിപ് പൂക്കൾ അടങ്ങിയ ഈ ഉദ്യാനം അവർ മാർച് മാസം 30 നു വിനോദ സഞ്ചാരികളാക്കായി തുറന്നു കൊടുത്തു. ഏപ്രിൽ മാസം മുഴുവൻ റോമിലെ ആകർഷണമായി ഇത് തുടരുന്നതുവഴി റോം നിവാസികൾക്ക്‌ ഒരു കോയിക്കൻഹോഫ് ഉദ്യാനത്തിന്റെ അനുഭവം അവർ ഉറപ്പു നൽകുന്നു. 

പ്രവേശന സമയം - എല്ലാ ദിവസവും 09.00-19.00 
പ്രവേശന ടിക്കറ്റ് - 3 .50 യൂറോ: തിങ്കൾ - വ്യാഴം - 2 ട്യൂലിപ് പുഷ്പങ്ങൾ സൗജന്യം 
                               5 യൂറോ: വെള്ളി  - ഞായർ - 2 ട്യൂലിപ് പുഷ്പങ്ങൾ സൗജന്യം 
വഴി:  
  • Via della Giustiniana, 260 - 00188 - Roma (Prima Porta)
  •    06.92917476 - 389.8371797
  •   info@tulipark.it
റോമിലെ ട്യൂലിപ് ഉദ്യാനത്തിൽ നിന്നെടുത്ത ഏതാനും ചിത്രങ്ങൾ:





















No comments: